അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ആശ് ഹച്ചിന്‍സണ്‍ ഒപ്പുവച്ചു. ഗര്‍ഭഛദ്രം ഒഴിവാക്കുന്ന 14ാം സംസ്ഥാനമാണ് അര്‍ക്കന്‍സാസ്. മാര്‍ച്ച് 9ന് ഒപ്പുവച്ച ബില്ലില്‍ ഗര്‍ഭിണിയായ മാതാവിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഗര്‍ഭഛദ്രം അത്യാവശ്യമാണെങ്കില്‍ അനുമതി നല്‍കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലൈംഗീക അതിക്രമത്തില്‍ ഗര്‍ഭിണികളാകുന്നവര്‍ക്കു യാതൊരു ഇളവും ഈ കാര്യത്തില്‍ അനുവദിച്ചിട്ടില്ല. നിയമ സാമാജികര്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പൗരന്മാരുടെയും താല്‍പര്യം പരിഗണിച്ചാണ് ഇങ്ങനെ ഒരു ബില്ല് അംഗീകരിച്ചു നടപ്പാക്കുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്താകമാനം ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന റൊ. വി. വെയ്‌സ് ഈ വര്‍ഷാവസാനം നടപ്പില്‍ വരുത്തുന്നതിനുള്ള സുപ്രീം കോടതിക്കു മുന്‍പു തന്നെ നിയമം പാസ്സാക്കണമെന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ നിര്‍ബന്ധം ചെലുത്തിയിരുന്നു.
19ാം നൂറ്റാണ്ടില്‍ നാം എങ്ങനെ അടിമത്വം അവസാനിപ്പിച്ചുവോ, അതുപോലെ ഗര്‍ഭചിദ്രവും രാജ്യത്തില്‍ നിന്നും ഇല്ലായ്മ ചെയ്യണം റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെയ്‌സണ്‍ റേപര്‍ട്ട് പറഞ്ഞു. അര്‍ക്കന്‍സാസ് സെനറ്റില്‍ ബില്ല് അവതരിപ്പിച്ചതിന്റെ സൂത്രധാരന്‍ ജെയ്‌സനായിരുന്നു.
2015 ല്‍ അധികാരത്തില്‍ വന്ന ഗവര്‍ണര്‍ ഇതിനകം നിരവധി പ്രധാനപ്പെട്ട ഗര്‍ഭചിദ്ര നിയമങ്ങള്‍ നടപ്പാക്കിയിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. കോടതിയില്‍ കാണാം എന്നാണു ഗവര്‍ണര്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂത്തിന് മറുപടി നല്‍കിയത്.
പി.പി. ചെറിയാന്‍
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…