Entertainment

സബാഷ് ചന്ദ്ര ബോസ് – പൂർത്തിയായി

തികച്ചും നർമ്മ പ്രധാനമായമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് സബാഷ് ചന്ദ്ര ബോസ്’വി.സി.അഭിലാഷ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് ഫേസ് ബുക്കിലൂടെ റിലീസ് ചെയ്യുകയുണ്ടായി.ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നേടിയ ആളൊരുക്കം എന്ന ചിത്രത്തിനു ശേഷം വി.സി.അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സബാഷ് ചന്ദ്ര ബോസ്.

പാലക്കാടൻ ഗ്രാമങ്ങളായ കൊല്ലങ്കോട്, നെന്മാറ,ചിറ്റൂർ, പല്ലശ്ശന കൊടുവായൂർ എന്നിവിടങ്ങളിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം.ബാനറിൽ ജോളി ലോനപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്-ആളൊരുക്കം കലാപരമായ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകിയാണവതരിപ്പിച്ചതെങ്കിൽ സബാഷ് ചന്ദ്ര ബോസ് എല്ലാ വിഭാഗങ്ങൾക്കും ആസ്വദിക്കാവുന്ന. വിധത്തിലുള്ള ഒരു ക്ലീൻ  എൻറർടൈന റായിട്ടാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ വി.സി.അഭിലാഷ് പറഞ്ഞു.

ജോളിവുഡ് മൂവീസിൻ്റെ ബാനറിൽ ജോളി ലോനപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എൺപത് കാലഘട്ടങ്ങളിൽ ഒരു കേരളീയ ഗ്രാമത്തിൽ നടന്ന സംഭവത്തേയും ഒരു പഴയ കളർ ടെലിവിഷനേയും ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആൻ്റണിയുമാണ്ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്നേഹാ പലേരിയാണ് നായിക.ധർമ്മജൻ ബൊൾഗാട്ടി, ഇർഷാദ്, ജാഫർ ഇടുക്കി, സുധി കോപ്പു, കോട്ടയം രമേഷ്, ശ്രീജാ ദാസ് ,മാസ്റ്റർ അമൻ, എരവട്ടൂർ മുഹമ്മദ്, മുരളിദാസ്, ഭാനുമതി പയ്യന്നൂർ, അതിഥി ചിന്നു, ബാലു, സഫാൻ, ആഷ്ലി ,ജിതേഷ് ദാമോദർ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജയ് ഗോപാൽ, വി.സി.അഭിലാഷ് എന്നിവരുടെ വരികൾക്ക്ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.സജിത് പുരുഷനാണ് ഛായാഗ്രാഹകൻ. ഉണ്ട എന്ന ചിത്രത്തിനു ശേഷം സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. എഡിറ്റിംഗ് – സ്റ്റീഫൻ മാത്യു, മേക്കപ്പ്- സജി കൊരട്ടി, കോസ്റ്റ്യം ഡിസൈൻ- അരുൺ മനോഹർ. നിർമ്മാലൈൻ പ്രൊഡ്യൂസർ – ജോസ് ആൻ്റണി. നിർവ്വഹണം-എസ്.എൽ.പ്രദീപ്. ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

Newsdesk

Recent Posts

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

22 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

22 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

23 hours ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

23 hours ago

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

2 days ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

2 days ago