gnn24x7

അര്‍ക്കന്‍സാസില്‍ പൂര്‍ണ്ണമായി ഗര്‍ഭചിഛിദ്രം നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

0
195
gnn24x7
Picture

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ആശ് ഹച്ചിന്‍സണ്‍ ഒപ്പുവച്ചു. ഗര്‍ഭഛദ്രം ഒഴിവാക്കുന്ന 14ാം സംസ്ഥാനമാണ് അര്‍ക്കന്‍സാസ്. മാര്‍ച്ച് 9ന് ഒപ്പുവച്ച ബില്ലില്‍ ഗര്‍ഭിണിയായ മാതാവിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഗര്‍ഭഛദ്രം അത്യാവശ്യമാണെങ്കില്‍ അനുമതി നല്‍കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൈംഗീക അതിക്രമത്തില്‍ ഗര്‍ഭിണികളാകുന്നവര്‍ക്കു യാതൊരു ഇളവും ഈ കാര്യത്തില്‍ അനുവദിച്ചിട്ടില്ല. നിയമ സാമാജികര്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പൗരന്മാരുടെയും താല്‍പര്യം പരിഗണിച്ചാണ് ഇങ്ങനെ ഒരു ബില്ല് അംഗീകരിച്ചു നടപ്പാക്കുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്താകമാനം ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന റൊ. വി. വെയ്‌സ് ഈ വര്‍ഷാവസാനം നടപ്പില്‍ വരുത്തുന്നതിനുള്ള സുപ്രീം കോടതിക്കു മുന്‍പു തന്നെ നിയമം പാസ്സാക്കണമെന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ നിര്‍ബന്ധം ചെലുത്തിയിരുന്നു.

19ാം നൂറ്റാണ്ടില്‍ നാം എങ്ങനെ അടിമത്വം അവസാനിപ്പിച്ചുവോ, അതുപോലെ ഗര്‍ഭചിദ്രവും രാജ്യത്തില്‍ നിന്നും ഇല്ലായ്മ ചെയ്യണം റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെയ്‌സണ്‍ റേപര്‍ട്ട് പറഞ്ഞു. അര്‍ക്കന്‍സാസ് സെനറ്റില്‍ ബില്ല് അവതരിപ്പിച്ചതിന്റെ സൂത്രധാരന്‍ ജെയ്‌സനായിരുന്നു.

2015 ല്‍ അധികാരത്തില്‍ വന്ന ഗവര്‍ണര്‍ ഇതിനകം നിരവധി പ്രധാനപ്പെട്ട ഗര്‍ഭചിദ്ര നിയമങ്ങള്‍ നടപ്പാക്കിയിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. കോടതിയില്‍ കാണാം എന്നാണു ഗവര്‍ണര്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂത്തിന് മറുപടി നല്‍കിയത്.

പി.പി. ചെറിയാന്‍

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here