പി പി ചെറിയാൻ
ഹൂസ്റ്റൺ :ബോസ്റ്റണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ പ്രയര്‍ലൈന്‍ സ്ഥാപക, സിസ്റ്റര്‍ സൂസന്‍ ജോർജിന്റെ ആകസ്മിക വിയോഗത്തിൽ ഫെബ്രു 22 ചൊവ്വാഴ്ച വൈകീട്ട് ചേർന്ന ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു.
2007 മെയ് മാസത്തില്‍ ആരംഭിച്ച ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍. ഫോണിലൂടെയും, സൂം പ്ലാറ്റ്‌ഫോമിലൂടെയും ഉള്ള ഈ പ്രാര്‍ത്ഥനാ കൂടിവരവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രയര്‍ ലൈനിന്റെ ഭാഗമായി 2008 മുതല്‍ പ്രയര്‍ കോണ്‍ഫ്രന്‍സും സംഘടിപ്പിക്കുന്നതിനു നേത്ര്വത്വം നൽകി വരികയും ചെയ്തിരുന്ന ഒരു ദൈവദാസിയായിരുന്നു സൂസൻ ജോർജ്. ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച് സഭാംഗവും ശക്തയായ പ്രാര്‍ത്ഥനാ പോരാളിയുമായിരുന്ന സൂസന്‍ ജോര്‍ജ്ജ് പ്രത്യാശാനിര്‍ഭരമായ നിരവധി ഗാനങ്ങളുടെ രചിയിതാവു കൂടിയാണെന്ന് ഐ പി എൽ കോഡിനേറ്റർ സി വി സാമുവേൽ അനുസ്മരിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ല്‍ ബോസ്റ്റണില്‍ എത്തിയ സൂസന്‍ ജോര്‍ജ്ജ് ,ഭര്‍ത്താവ്: ഡോക്ടര്‍ ദാനിയേല്‍ രാജന്‍ (റോബി). മക്കള്‍ രൂത്ത്, നവീന്‍ എന്നിവരോടൊപ്പം സന്തോഷകരമായി ജീവിതം നയിച്ച് വരുന്നതിനിടയിലാണ് ആകസ്‌മികമായി കടന്നുവന്ന മരണം ആ വിലയേറിയ ജീവിതം കവർന്നെടുത്തത് .ശ്രെഷ്ടമായ ക്രിസ്തീയ ജീവിതം നയിച്ച് പ്രതിഫലം ലഭിക്കുവാൻ ക്രിസ്തുസന്നധിയിലേക്കു വിളിക്കപ്പെട്ട സൂസന്റെ സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും,ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങളോടും ,പ്രയർ ഗ്രൂപ് അന്ഗങ്ങളോടും , അനുശോചനം അറിയിക്കുകയും,അവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ പറഞ്ഞു.തുടർന്നു ഒരു മിനിറ്റ് മൗനപ്രാത്ഥന നടത്തുകയും ചെയ്തു.
ഫെബ്രു 25 നു ഡഗ്ളസ് ഫ്യൂണറൽ ഹോമിൽ വൈകീട്ട് 4 മുതൽ 8 വരെ നടക്കുന്ന പൊദുദര്ശനവും, ,26 നു ബാർലിങ്ടൺ ഇന്റർ നാഷണൽ ചർച്ചിൽ രാവിലെ 9 മുതൽ നടക്കുന്ന സംസ്‌കാര ശുശ്രുഷയിലും ദൈവീക ക്രപ വ്യാപരിക്കേണ്ടതിനു ഏവരും പ്രാർത്ഥിക്കണമെന്നും സി വി എസ് അഭ്യർത്ഥിച്ചു
റവ കെ ബി കുരുവിള അച്ചന്റെ (ഹൂസ്റ്റൺ ) പ്രാർത്ഥനയോടെ ഐ പി എൽ പ്രാർത്ഥന ആരംഭിച്ചു .തുടർന് കാനഡയിൽ നിന്നും ജെമിൻ സുബ്രമണ്യൻ മനോഹരമായ ഒരു ക്രിസ്തീയ ഗാനം ആലപിച്ചു .ചിക്കാഗോയിൽ നിന്നുള്ള ജോർജ് മാത്യു (ബാബു) പാഠഭാഗം വായിച്ചു,
റവ എ എൽ സുബ്രഹ്മണ്യൻ അച്ചൻ (ഡാളസ് )റോമാ ലേഖനം 15-15 വാക്യത്തെ ആസ്പദമാക്കി ധ്യാനപ്രസംഗം നടത്തി. പൗലോസ് അപ്പോസ്തലന്റെ ജീവിതം പൂർണമായും പിന്തുടരുക നമ്മെ സംബന്ധിച്ചു അസാധ്യമാണ്. എന്നാൽ പൗലോസിന്റ പരമ പ്രധാന ജീവിത ലക്‌ഷ്യം സുവിശേഷം അറിയിക്കുക എന്നതായിരുന്നു . ആ മാതൃകയെങ്കിലും നാം ഓരോരുത്തരും പിന്തുടരുവാൻ ബാധ്യസ്ഥമാണ്. അച്ചൻ ഉദ്ധ് ബോധിപ്പിച്ചു.ഒരു ദിവസം നാമെല്ലാവരും ഇവിടെ നിന്നും മരണം വഴിയായി കടന്നുപോകേണ്ടവരാണ്. കർത്താവിന്റെ സന്നിധിയിൽ എത്തിചെരുമ്പോൾ ഒരു വഴിപാട് അർപ്പികേണ്ടിവരും. അതിനായിട്ടു നാം എന്ത് കരുതിയിട്ടുണ്ട്? ഇതുവരെ ഒന്നും കരുതിയിട്ടില്ലെങ്കിൽ അതിനുള്ള അവസരമായി ഇ പ്രാർത്ഥന സമ്മേളനം പ്രയോജനപ്പെടുത്താൻ കഴിയട്ടെ -അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു.
ജോസഫ് ടി ജോർജ് (ഹൂസ്റ്റൺ )മധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി .റവ ഡോ:ഇട്ടി മാത്യു (.ഡിട്രോയിറ്റ് )സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു. ഐ പി എൽ കോർഡിനേറ്റർ ടി എ മാത്യു നന്ദി പറഞ്ഞു .ഷിജൂ ജോർജ് (ഹൂസ്റ്റൺ )ടെക്‌നിക്കൽ സപ്പോർട്ടും നൽകി.
സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…
മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…
What Makes Modern Online Casinos So Popular Online casino sites have become one of the…
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…