പി.പി. ചെറിയാൻ
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയിൽ ഏറ്റെടുത്ത ഒഐസിസി യുഎസ്‌എ പ്രവർത്തകർ സമാഹരിച്ച തുകയായ 166,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് കൈമാറി.
കെപിസിസി ഓഫീസിൽ (ഇന്ദിരാ ഭവൻ) വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കെ പി സി സി യുടെ പ്രഖ്യാപനം വന്നയുടൻ തന്നെ അഭിമാനപൂർവം 137 ചലഞ്ച് ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 1217 ചലഞ്ചുകൾ പൂർത്തിയാക്കിയ, കോൺഗ്രസിനെ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന അമേരിക്കയിലെ ഒഐസിസി പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചതോടൊപ്പം കോൺഗ്രസിന് കരുത്തും ഊർജവും നൽകാൻ ഒഐസിസിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെയെന്നും പ്രസിഡണ്ട് കെ സുധാകരൻ ആശംസിച്ചു.
കെപിസിസി ഓഫീസും അതിനോട് ചേർന്നുള്ള ഒഐസിസിയുടെ ഓഫീസും സന്ദർശിച്ച ജെയിംസ് കൂടലിനു ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.
ചടങ്ങിൽ കെപി സി സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള,മുൻ എംഎൽഎമാരും കോൺഗ്രസ് നേതാക്കളുമായ ജോസഫ് വാഴക്കൻ, എം മുരളി എന്നിവരും സന്നിഹിതരായി ഒഐസിസി യൂഎസ്എ യുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…