America

ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകം – ഡോ ആനി പോൾ

ഡാളസ് : ചരിത്രം പരിശോധിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ  സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു ലോകത്തിൽ ജീവിച്ചിരുന്ന മാര്ഗരറ്റ്റ് താച്ചർ , ഇന്ദിരാഗാന്ധി , നോബൽ സമ്മാനാർഹയായ മലാല , സരോജിനി നായിഡു , മദർ തെരേസ്സ തുട ങ്ങി നിരവധി മഹിളാരത്‌നങ്ങളുടെ ജീവ ചരിത്രം ചൂണ്ടിക്കാട്ടി  റോക്ക്‌ലാൻഡ് കൗണ്ടി, ന്യൂയോർക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയർ ആനി  പോൾ അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര വനിതാ ദിനം സമൂഹത്തിൽ,അശരണരായ ,അനാഥരായ  അവഗണനയനുഭവിക്കുന്ന സ്ത്രീകളുടെ ഉദ്ധാരണത്തിനായി പ്രവർത്തിക്കുവാൻ പ്രതിജ്ഞയെടുക്കുവാനുള്ള അവസരം കൂടിയാണ് ഡോ ആനി പോൾ ഓർമിപ്പിച്ചു  

കേരള അസോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ മാർച്ച് 8 ശനി വൈകീട്ട് കെഎഡി/ഐസിഇസി ഹാളിൽ( 3821 ബ്രോഡ്‌വേ  ഗാർലൻഡ്)സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ആനി പോൾ.

നിശബ്ദ പ്രാർത്ഥനയോടെ  ആരംഭിച്ച സമ്മേളനത്തിൽ കേരള അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.സ്ത്രീകൾക്കെതിരെ ഉയരുന്ന ആക്രമണ പ്രവണതയും,പീഡനശ്രമങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ മാനസികമായും ശാരീരികമായും ശക്തി പ്രാപിക്കാൻ കഴിയട്ടെയെന്നു പ്രസിഡന്റ് ആശംസിച്ചു , കേരളത്തിൽ ഈയിടെ സംഭവിച്ച ഒരു നഴ്സിന്റെയും രണ്ടു കുട്ടികളുടെയും മരണം മനുഷ്യമനഃസാക്ഷിയെ  നടുക്കുന്നതാണെന്നും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു  ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും പ്രസിഡന്റ്  അഭ്യർത്ഥിച്ചു.

 വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാൻ പ്രചോദനാത്മകമായ ഒത്തുചേരലിലാണ് വനിതാ സംവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്‌സി ജോർജ്  പറഞ്ഞു.തുടർന്ന്മുഖ്യാതിഥി ഡോ ആനി പോളി നെ സദസിനു പരിചയപ്പെടുത്തി.

“ആക്ഷൻ ത്വരിതപ്പെടുത്തുക”  സ്ത്രീകളിൽ സ്വയം പരിചരണം പ്രോത്സാഹിപ്പിക്കുക, സ്വയം ഒരു മുൻ‌ഗണന നൽകുക,നെറ്റ്‌വർക്കിംഗ് സ്ത്രീ ശാക്തീകരണം ,എന്നീ  വിഷയങ്ങളെ കുറിച്ച് ഏമിതോമസ്,ഡോ പ്രിയ വെസ്‌ലി ,ഡോ ഷൈനി എഡ്‌വേഡ്‌ എന്നിവർ പ്രസംഗിച്ചു.ഉഷ നായരുടെ കവിത പാരായണം ,ഡോ നിഷ ജേക്കബ് ,സോണിയ സബ്,ദീപ സണ്ണി എന്നിവരുടെ ഗാനാലാപനം ചടങ്ങിന്റെ മാറ്റ് വർധിപ്പിച്ചു .

പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്ന  സ്ത്രീകളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു   സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു, പങ്കെടുത്ത എല്ലാവര്ക്കും ഡിന്നറും ക്രമീകരിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

4 hours ago

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം അയർലണ്ട് പരിശോധിക്കും

"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…

4 hours ago

ജോർജുകുട്ടി കറക്റ്റ് ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം-3 ഫുൾ പായ്ക്കപ്പ്

ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…

4 hours ago

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് തൊഴിലാളികൾക്ക് ശമ്പളം വർധിക്കും

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…

9 hours ago

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ…; ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് “ആഘോഷം” – ഗാനമെത്തി

ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…

1 day ago

ഡബ്ലിനിൽ ടാക്സി ഡ്രൈവർമാർ ഇന്ന് വീണ്ടും പ്രതിഷേധം നടത്തും

ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…

1 day ago