വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ്. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് നീക്കം. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്. മരിജുവാന കൈവശം വെച്ച കുറ്റത്തിന് ശിക്ഷിപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. കഞ്ചാവ് കടത്ത്, വിൽപന, പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെ സ്റ്റേറ്റ് ഗവർണർമാരോടും പ്രസിഡന്റ് അഭ്യർഥിച്ചു. പൂർണമായി നിയമവിധേയമാക്കുന്നതിനെക്കുറിച്ച് ബൈഡൻ മൗനം പാലിച്ചു. 2019-ൽ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും ഉപയോഗിച്ചതായി സർക്കാർ രേഖകളിൽ കണക്കാക്കുന്ന വസ്തു കൈവശം വെച്ചതിന് ശിക്ഷിക്കപ്പെടുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ കഞ്ചാവ് കൈവശം വെക്കുന്നതിന് ചില സ്റ്റേറ്റുകൾ അനുമതി നൽകിയിട്ടുണ്ട്. മാപ്പ് നൽകിയതിനു പുറമേ, കഞ്ചാവ് അപകടകരമായ വസ്തുവാണോ എന്ന കാര്യത്തിൽ തീരുമാനം പുനപരിശോധിക്കാൻ നിയമ, ആരോഗ്യ വകുപ്പുകൾക്കും ബൈഡൻ നിർദ്ദേശം നൽകി.
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…
മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…
അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…
അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…