തെക്കൻ കാലിഫോർണിയയിലെ വൻ കാട്ടുതീ ലോസ് ആഞ്ചലസ് നഗരപ്രാന്തത്തിലെ ജനവാസ മേഖലകളിൽ എത്തിയതിനെ തുടർന്ന് 30,000 പേരെ ഒഴിപ്പിച്ചു. തീ അതിവേഗം പടരാൻ തുടങ്ങിയതിനാൽ പസഫിക് പാലിസേഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം 2,900 ഏക്കറിലധികം അഗ്നിവിഴുങ്ങി. സീസണൽ സാന്താ അന കാറ്റിനെ തുടർന്നാണ് തീ പടർന്നത്.ചൊവ്വാഴ്ച രാവിലെ 10:30 ഓടെയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് വീശുന്ന ശക്തമായ കാറ്റ് തീയുടെ കരുത്ത് കൂട്ടുകയാണ്. തെക്കൻ കാലിഫോർണിയക്കാർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കാൻ നിർദേശമുണ്ട്.
പ്രദേശവാസികൾ വീടുകളും കാറുകളുമെല്ലാം ഉപേക്ഷിച്ച് ഓടുകയാണ്. പലരും പസഫിക് പാലിസേഡ്‌സ് ഏരിയയിൽ നിന്ന് പലായനം ചെയ്‌തപ്പോൾ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ കാറുകൾ ഉപേക്ഷിച്ച് തീയിൽ നിന്ന് രക്ഷപ്പെടാൻ കാൽനടയായി ആൾക്കാർ ഓടിരക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഡസൻ കണക്കിന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയിട്ടു. അതേസമയം മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. പോകുന്നതിന് മുമ്പായി ചിലർ കാട്ടുതീ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി കാറ്റ് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. നാഷണൽ വെതർ സർവീസ് അനുസരിച്ച് ലോസ് ആഞ്ചലസ്, വെഞ്ചുറ കൗണ്ടികളിൽ കാറ്റ് മണിക്കൂറിൽ 100 മൈൽ സ്‌പീഡിലാണ് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് തെക്കൻ കാലിഫോർണിയയിൽ വർധിച്ചുവരുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…