ന്യൂയോര്‍ക്ക്: പേഗന്‍സ് മോട്ടോര്‍ സൈക്കിള്‍ ബ്രോണ്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ്‌ക്കൊ റൊസാഡൊയെ (51) വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഹെല്‍സ് ഏജന്‍സ് ഗ്രൂപ്പില്‍പ്പെട്ട മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ജൂലൈ 22 ബുധനാഴ്ച അധികൃതര്‍ വെളിപ്പെടുത്തി. ഫ്രാങ്ക് റ്റാറ്റുലി (58) ആന്റണി ഡെസ്റ്റിഫെനൊ (27) സയ്‌നന്‍ തോങ്ങ് (29) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
മേയ് 2നു ബ്രോണ്‍സിലുള്ള ബില്‍ഡിംഗിനു സമീപം ജോലി ചെയ്തിരുന്ന ഫ്രാന്‍സിസ്‌ക്കോയെ രണ്ടു പേര്‍ ചേര്‍ന്ന് സൈലന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള റൈഫിള്‍ ഉപയോഗിച്ചു വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിനുശേഷം പ്രതികള്‍ ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
നിരവധി കുറ്റവാളികള്‍ ഉള്‍പ്പെടുന്ന 1300 പേര്‍ അംഗങ്ങളായ മോട്ടോര്‍ സൈക്കിള്‍ ചാപ്റ്റര്‍ ലീഡറെ എതിര്‍ ഗ്രൂപ്പായ ഹെല്‍സ് ഏജന്‍സില്‍ പെട്ടവരാണ് കൊലപ്പെടുത്തിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ പുതിയ ഗ്രൂപ്പ് അടുത്തിടെയാണ് ബ്രോണ്‍സില്‍ ആസ്ഥാനം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്.
ശരീരമാസകലം കനത്ത ടാറ്റുവുള്ള ഫ്രാന്‍സിസ്‌ക്കൊയുടെ ഗ്രൂപ്പില്‍പെട്ട ചിലര്‍ ഹെല്‍സ് ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് നേരെ ജനുവരിയില്‍ നിറയൊഴിച്ചിരുന്നു.
ഫെഡറല്‍ അധികൃതര്‍ക്ക് എന്നും തലവേദന സൃഷ്ടിക്കുന്നതാണ്. മോട്ടോര്‍ സൈക്കിള്‍ ഗാങ്ങുകള്‍ തമ്മിലുള്ള കിടമത്സരം. മുന്‍ കോപിയായിരുന്നുവെങ്കിലും സ്വര്‍ണഹൃദയമുള്ളവനായിരുന്നു ഫ്രാന്‍സിസ്‌ക്കൊ എന്നു ഭാര്യ റൊസാഡോ പ്രതികരിച്ചു. ഭര്‍ത്താവിന്റെ കൊലയാളികളെ പിടികൂടാന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ടെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ടു പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം.
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…