ന്യൂയോർക്ക് : അമേരിക്കയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പ്രേം കുമാർ റെഡ്ഡി ഗോഡ (27), പാവനി ഗുല്ലപ്പള്ളി (22), സായി നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്ത് വച്ചു തന്നെ മൂവരും മരിച്ചതായി ബെർക്ക്‌ഷയർ ജില്ലാ അറ്റോർണി ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പടിഞ്ഞാറൻ മസാച്യുസെറ്റ്‌സിൽ ആണ് അപകടമുണ്ടായത്.
അപകടത്തിൽ നാല് വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 5:30 മണിയോടെയാണ് കാറും മറ്റൊരു വാഹനവും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ബെർക്ക്‌ഷയർ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. കാറിലുണ്ടായിരുന്നവർ ഇന്റർനാഷണൽ കോളേജ് വിദ്യാർത്ഥികളാണെന്നും ആറ് പേർ ന്യൂ ഹേവൻ സർവകലാശാലയിലും ഒരാൾ സേക്രഡ് ഹാർട്ട് യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നവരാണെന്നും ലോ എൻഫോഴ്‌സ്‌മെന്റ് അധികൃതർ തിരിച്ചറിഞ്ഞു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…