Categories: America

കൊറോണ വൈറസ്; ഡിസ്‌നിലാന്‍ഡിന്റെ ടോക്കിയോയിലെ ശാഖ താല്‍ക്കാലികമായി അടക്കുന്നു

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌നിലാന്‍ഡിന്റെ ടോക്കിയോയിലെ ശാഖ താല്‍ക്കാലികമായി അടക്കുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 15 വരെയാണ് അടച്ചു പൂട്ടിയിരിക്കുന്നത്.

വരുന്ന ആഴ്ചകളില്‍ ടോക്കിയോവില്‍ നടക്കുന്ന പൊതു പരിപാടികള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് ഡിസ്‌നിലാന്‍ഡിന്റെ നീക്കം. നേരത്തെ മാര്‍ച്ച് മാസം മുഴുവനും ജപ്പാനിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടിയിടാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒസാക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവേര്‍സല്‍ സ്റ്റുഡിയോസും താല്‍ക്കാലികമായി അടച്ചു പൂട്ടും. നിലവില്‍ ജപ്പാനില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്. ജപ്പാന്‍ തീരത്തുള്ള ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ വെച്ച് മരണപ്പെട്ടവരുടെ എണ്ണം കൂടാതെയാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് വ്യാപകമായി പടരുന്നതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

ചൈനയില്‍ കൊറോണ വ്യാപനത്തിന്റെ തോതില്‍ കുറവുണ്ടായതിനിടയിലാണ് മറ്റ് രാജ്യങ്ങളില്‍ കൊറോണ പിടിപെടുന്നത്. 2337 പേര്‍ക്കാണ് ദക്ഷിണകൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ 22 പേര്‍ കൊറോണ പിടിപെട്ട് മരിച്ചു. 140 പേര്‍ക്ക് ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറ്റലിയില്‍ കൊറോണ പിടിപെട്ടിരിക്കുന്നവരുടെ എണ്ണം 400 ആയി ഉയര്‍ന്നിട്ടുണ്ട്. 12 പേരാണ് ഇതുവരെ ഇവിടെ മരിച്ചിരിക്കുന്നത്. ഇറ്റലി സന്ദര്‍ശിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും കൊറോണ പിടിപെട്ടിട്ടുണ്ട്.

ഇറ്റലിയിലുള്ള കുവൈറ്റ് പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിനാമ എത്തിക്കുമെന്ന് കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. നേര്‍ത്തേണ്‍ ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ നിന്നാണ് പ്രധാനമായും കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോര്‍വെയിലും ജോര്‍ജിയയിലും ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ഫിന്‍ലന്‍ഡില്‍ രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജര്‍മനിയില്‍ പുതുതായി ഏഴു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

8 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

16 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

18 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

19 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago