വാഷിംഗ്‌ടൺ ഡി സി: മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്നും ട്രംപ്. മുട്ട വിലകുതിച്ചുയരുന്നത് “ദുരന്തം” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയിലെ സാധാരണക്കാരെ തുറിച്ചുനോക്കുന്ന മുട്ടയുടെ വിലക്കയറ്റം. അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡോണൾഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ പല വിഷയങ്ങളും കടന്നുവന്നു. അതിലൊന്നായിരുന്നു.
മൂന്ന് മാസങ്ങൾക്കു മുൻപ് ഒരു ഡോളറിനു താഴെയായിയുന്ന ഒരു ഡസൻ മുട്ടയുടെ വില ഇപ്പോൾ അഞ്ചു ഡോളറിനടുത്താണ് . പലപ്പോഴും കടകളിൽ മുട്ടകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്.
മുട്ടയുടെ വില കുതിച്ചുയരുന്നതാണ് അമേരിക്കക്കാരെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്. ഈ മുട്ട വിലയും ട്രംപിന്റെ പ്രസംഗത്തിലേക്ക് കടന്നുവന്നു. മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്നും ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണ് മുട്ടയുടെ വില കൂടാൻ ഇടയാക്കിയതെന്നും വിലകുറക്കാൻ ഞങ്ങൾ കഠിന പ്രയത്‌നം തന്നെ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനതക്ക് താങ്ങാവുന്ന നിലയിലേക്ക് ജീവിത രീതി എത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പക്ഷിപ്പനിയാണ് അമേരിക്കയില്‍ മുട്ടയുടെ വിലയേറ്റിയത്. ലക്ഷക്കണക്കിന് കോഴികളെയാണ് കൊന്നിരുന്നത്. 2024 അവസാനത്തോടെ മാത്രം 20 ദശലക്ഷത്തിലധികം കോഴികളെ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുട്ട വിതരണം പ്രതിസന്ധിയിലായി. ബൈഡന്റെ പിഴവാണ് ഇതിലേക്ക് നയിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്. അതേസമയം അധികാരമേറ്റതിന് പിന്നാലെ പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ ട്രംപ് ഭരണകൂടം രംഗത്ത് എത്തിയിരുന്നു. ഇതിനായി ഒരു ബില്യൺ ഡോളറിന്റെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
വാർത്ത – പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…