കോവിഡ് അമേരിക്കയിലെ ഇന്ത്യക്കാരെ സാരമായി ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജരില്‍ 30 ശതമാനം പേര്‍ക്കും ശമ്പളത്തില്‍ കുറവുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത ആറു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കുകയോ കുടുബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.
ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് കോവിഡ് സാമ്പത്തികമായും ആരോഗ്യപരമായും അമേരിക്കയിലെ ഇന്ത്യക്കാരെ വലിയ വിഷമത്തിലാക്കിയതായി കണ്ടെത്തിയത്. ദീര്‍ഘകാല പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി അഞ്ചില്‍ രണ്ട് ഇന്ത്യക്കാരും അറിയിച്ചു.
അതേസമയം, വളരെ കുറച്ച് ഇന്ത്യക്കാര്‍ക്ക് മാത്രമാണ് താമസ, കുടിയേറ്റ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത്. കുടുംബബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടായി. മാനസിക പിരിമുറുക്കവും നിരാശയും വര്‍ധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്നു പേര്‍ സമ്മതിച്ചു. കോവിഡ് കാലത്ത് ഭൂരിഭാഗം ഇന്ത്യന്‍ വംശജരും ജീവിതശൈലി മാറ്റിയതായും സര്‍വേയില്‍ ദൃശ്യമാണെന്ന് എഫ്‌ഐഐഡിഎസ് ഡയറക്ടര്‍ ഖണ്ടേറാവു കാന്ദ് വ്യക്തമാക്കി.
ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കിടയിലെ കൊറോണ വൈറസ് ആഘാതത്തെക്കുറിച്ചുള്ള ഇത്തരത്തിലെ ആദ്യ സര്‍വേയാണിത്.മാസ്‌ക്, ഭക്ഷണം, വൈദ്യസഹായം, താമസ ക്രമീകരണം എന്നിവ ഉപയോഗിച്ച് മുഖ്യധാരാ ജനതയെ സഹായിക്കാന്‍ ഇന്ത്യന്‍-അമേരിക്കക്കാരുടെ വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധരായതായി എഫ്‌ഐഐഡിഎസ് ഡയറക്ടര്‍ പറഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് കൊറോണ വൈറസ് റിസോഴ്സ് സെന്ററിന്റെ കണക്കനുസരിച്ച് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് യുഎസ്. 25 ദശലക്ഷത്തിലധികം കേസുകളും 1,25,000 മരണങ്ങളുമുണ്ടായി.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…