ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കകളില്‍ രണ്ട്‌പേര്‍ ഇന്ത്യന്‍ വംശജരായ-അമേരിക്കക്കാരാണ്. അമേരിക്കയിലെ പ്രസിദ്ധനായ മുന്‍ ജനറല്‍ സര്‍ജനായിരുന്ന വിവേക് മൂര്‍ത്തിയും പിന്നെ ഹവാര്‍ഡ് സാമ്പത്തിക വിദഗ്ദനായ രാജ് ഷെട്ടിയുമാണ് ജോബൈഡന്റെ പ്രധാന ഉപദേഷ്ടാക്കളില്‍ സാമ്പത്തിക മേഖലയെക്കുറിച്ചും ആരോഗ്യ മേഖലയെക്കുറിച്ചുമുള്ള വിദഗ്‌ദോപദേശം നല്‍കുന്നത്.
കോറോണ വൈറസ് അമേരിക്കയില്‍ ഭീകരമാം വിധം പടരുന്നതും രാജ്യത്തിന് ഉചിതമായ കൊറോണ വൈറസ് പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ട്രംപ് നേരിട്ട പരാജയകാരണങ്ങള്‍, ഇനി രാജ്യം എത്തരത്തില്‍ കൊറോണയെ നേരിടണം എന്നിവയെക്കുറിച്ചുള്ള വിദഗ്ദമായ അഭിപ്രായം എന്നിവയെക്കുറിച്ചെല്ലാം ഉപദേശങ്ങള്‍ നല്‍കുന്നത് വിവേക് മൂത്തിയാണ്. അതേസമയം ബരാക് ഒബാമയുടെ പ്രധാന സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്ത രാജ് ഷെട്ടിയാണ് സാമ്പത്തിക സ്ഥതിയെക്കുറിച്ചും കോവിഡ് കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ അമേരക്കന്‍ സമ്പദ്‌വ്യവസ്ഥിയെ എങ്ങിനെ മുമ്പോട്ടു കൊണ്ടുപോവണം എന്നീ തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് രാജ് ഷെട്ടിയാണ്.
കഴിഞ്ഞ ദിവസം ബൈഡന്‍ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ഡോ. മൂര്‍ത്തിയും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന മുന്‍ മേധാവി ഡേവിഡ് കെള്സ്സറും പങ്കെടുക്കുകയും വരുകാല അമേരിക്കയുടെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാര്‍ അധികവും ബൈഡന് പിന്തുണ പ്രഖ്യാപിക്കുമെന്ന് പരസ്യമാക്കി കഴിഞ്ഞു. ഉദ്ദേശ്യം അറുപത് ശതമാനത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ മുഴുവന്‍ ബൈഡനു ഒപ്പമാണ് അണി നിരക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…