gnn24x7

ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍രണ്ട് പ്രമുഖ ഇന്ത്യന്‍-അമേരിക്കക്കാര്‍

0
166
gnn24x7

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കകളില്‍ രണ്ട്‌പേര്‍ ഇന്ത്യന്‍ വംശജരായ-അമേരിക്കക്കാരാണ്. അമേരിക്കയിലെ പ്രസിദ്ധനായ മുന്‍ ജനറല്‍ സര്‍ജനായിരുന്ന വിവേക് മൂര്‍ത്തിയും പിന്നെ ഹവാര്‍ഡ് സാമ്പത്തിക വിദഗ്ദനായ രാജ് ഷെട്ടിയുമാണ് ജോബൈഡന്റെ പ്രധാന ഉപദേഷ്ടാക്കളില്‍ സാമ്പത്തിക മേഖലയെക്കുറിച്ചും ആരോഗ്യ മേഖലയെക്കുറിച്ചുമുള്ള വിദഗ്‌ദോപദേശം നല്‍കുന്നത്.

കോറോണ വൈറസ് അമേരിക്കയില്‍ ഭീകരമാം വിധം പടരുന്നതും രാജ്യത്തിന് ഉചിതമായ കൊറോണ വൈറസ് പ്രതിരോധം സൃഷ്ടിക്കുന്നതില്‍ ട്രംപ് നേരിട്ട പരാജയകാരണങ്ങള്‍, ഇനി രാജ്യം എത്തരത്തില്‍ കൊറോണയെ നേരിടണം എന്നിവയെക്കുറിച്ചുള്ള വിദഗ്ദമായ അഭിപ്രായം എന്നിവയെക്കുറിച്ചെല്ലാം ഉപദേശങ്ങള്‍ നല്‍കുന്നത് വിവേക് മൂത്തിയാണ്. അതേസമയം ബരാക് ഒബാമയുടെ പ്രധാന സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്ത രാജ് ഷെട്ടിയാണ് സാമ്പത്തിക സ്ഥതിയെക്കുറിച്ചും കോവിഡ് കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ അമേരക്കന്‍ സമ്പദ്‌വ്യവസ്ഥിയെ എങ്ങിനെ മുമ്പോട്ടു കൊണ്ടുപോവണം എന്നീ തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് രാജ് ഷെട്ടിയാണ്.

കഴിഞ്ഞ ദിവസം ബൈഡന്‍ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ഡോ. മൂര്‍ത്തിയും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന മുന്‍ മേധാവി ഡേവിഡ് കെള്സ്സറും പങ്കെടുക്കുകയും വരുകാല അമേരിക്കയുടെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാര്‍ അധികവും ബൈഡന് പിന്തുണ പ്രഖ്യാപിക്കുമെന്ന് പരസ്യമാക്കി കഴിഞ്ഞു. ഉദ്ദേശ്യം അറുപത് ശതമാനത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ മുഴുവന്‍ ബൈഡനു ഒപ്പമാണ് അണി നിരക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here