Categories: America

ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും പ്രകോപനപരമെന്ന് വിശേഷിപ്പിച്ച് അമേരിക്ക

വാഷിംഗ്‌ടണ്‍:  ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും  പ്രകോപനപരമെന്ന്  വിശേഷിപ്പിച്ച്  അമേരിക്ക.

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിനിടയിലാണ് ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തുന്നത്. ബീജിംഗിന്‍റെ നിലപാടുകള്‍ പ്രകോപനപരവും അസ്വസ്ഥതയുളവാക്കുന്നതുമാണെന്നും ഒരു മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പ്രതികരിച്ചു.  ലഡാക്കിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷം നിലനില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു അവരുടെ പരാമര്‍ശം.

ചൈനയുടെ കടന്നു കയറ്റ൦  വരാനിരിക്കുന്ന എന്തിന്‍റേയോ സൂചനയെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ ചൈനാക്കടലിലായാലും ഇന്ത്യയുടെ അതിര്‍ത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും അമേരിക്ക കാണുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റങ്ങള്‍ എല്ലായ്പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണ് അതിര്‍ത്തിയിലെ സംഭവങ്ങള്‍. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈന്‍സ്, ബ്രൂണെ തുങ്ങിയ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലില്‍ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.

“കിഴക്കന്‍ ചൈനാ കടലിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടത്തെ നിരവധി ദ്വീപുകളില്‍ ചൈന സൈനിക താവളങ്ങള്‍ സജ്ജമാക്കി. ഈ ഭാഗങ്ങളില്‍ ധാതു നിക്ഷേപവും വാതക നിക്ഷേപവുമുള്ളതിനൊപ്പം ആഗോള സമുദ്ര ഗതാഗതത്തിന്‍റെ നിര്‍ണായക ഭാഗം കൂടിയാണ്. അതിനാല്‍ എല്ലാവര്‍ക്കും പ്രയോജനം നല്‍കുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേല്‍ക്കോയ്മയുള്ള സംവിധാനത്തെയല്ല”, ആലിസ് വെല്‍സ് പറഞ്ഞു.

ലഡാക്കിലും സിക്കിമിലും ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു. ഇതിനുശേഷ൦ ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. 

ചൈണ  പാങ്കോംഗ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ സാന്നിധ്യം സൈനികരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയും തടാകത്തിലേക്ക് കൂടുതൽ ബോട്ടുകൾ എത്തിക്കുകയും ചെയ്തിരിയ്ക്കുകയാണ്.   ഇരു രാജ്യങ്ങളും ഈ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിയ്ക്കുകയാണ്.


Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

12 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago