വാഷിംഗ്ടണ്‍: അമേരിക്ക-ചൈന തര്‍ക്കം രൂക്ഷമായിരിക്കെ ചൈനയ്ക്കു മേല്‍ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പടുത്താനാണ് വാഷിംഗ്ടണ്‍ ഒരുങ്ങുന്നത്.
നീക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ വിവര പ്രകാരം ഈ യാത്രാ വിലക്ക് 9.2 കോടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ ബാധിക്കും.
ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് നീക്കം. ഹോങ്കോംഗ് സ്വയംഭരണ നിയമം’ നടപ്പാക്കുന്നതില്‍ വാഷിംഗ്ടണ്‍ മുന്നോട്ട് പോയാല്‍ അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ചൈന ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിവാദമായ ദേശീയ സുരക്ഷാ നിയമം ചൈന അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ഹോങ്കോങ്ങിനുള്ള മുന്‍ഗണനാര്‍ഹമായ സാമ്പത്തിക ഇടപെടല്‍ അവസാനിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കയുടെ ഈ നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…