വാഷിംഗ്‌ടൺ ഡി സി :അഭയാർഥികളെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നടപടി തുടരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ‘തേർഡ് കൺട്രി പ്രോഗ്രാമിന്’ കീഴിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് നാടുകടത്തി. ഏപ്രിൽ 17-ന് 15 പേരടങ്ങുന്ന ആദ്യ സംഘം കോംഗോ തലസ്ഥാനമായ കിൻഷാസയിലെത്തി.
സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിയമപരമായ സംരക്ഷണം ലഭിച്ച ലാറ്റിനമേരിക്കൻ വംശജരെയാണ് യുഎസ് കോംഗോയിലേക്ക് അയച്ചിരിക്കുന്നത്.
ആഭ്യന്തര യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്ന കോംഗോയിലേക്ക് അഭയാർഥികളെ അയക്കുന്നതിനെതിരെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിലാണ്.
ദക്ഷിണ സുഡാൻ, ഇക്വറ്റോറിയൽ ഗിനിയ തുടങ്ങി ഏഴ് ആഫ്രിക്കൻ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം സമാനമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ അഭയാർഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് അയക്കാൻ അമേരിക്ക ഇതുവരെ ഏകദേശം 40 ദശലക്ഷം ഡോളർ ചിലവഴിച്ചതായാണ് റിപ്പോർട്ട്.
അഭയാർഥികളെ താൽക്കാലികമായി ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവർക്ക് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഐ.ഒ.എം സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ഇവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നു.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…