വാഷിംഗ്ടണ്‍: കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു അമേരിക്കയെന്നും ഇതിനിടയിലാണ് കൊവിഡ് വന്നതെന്നും ട്രംപ് പറഞ്ഞു.
‘ നമ്മള്‍ ആക്രമിക്കപ്പെട്ടതാണ്. ഇതൊരു ആക്രമണമായിരുന്നു. ഇതൊരു പകര്‍ച്ചരോഗം മാത്രമായിരുന്നില്ല. ആരും ഇതിനു മുമ്പ് ഇതുപോലൊന്ന് കണ്ടിട്ടില്ല. 1917 ല്‍ ആയിരുന്നു ( ഒന്നാം ലോകമഹായുദ്ധം) മുമ്പ് ഇങ്ങനെ സംഭവിച്ചത്,’ ട്രംപ് പറഞ്ഞു.
കൊവിഡില്‍ തകര്‍ന്ന വ്യാപാരമേഖലയെ തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി വൈറ്റ് ഹൗസ് നടത്തുന്ന മള്‍ടി ട്രില്യണ്‍ സാമ്പത്തിക പാക്കേജുകള്‍ കാരണം ഉയര്‍ന്നു വരുന്ന യു.എസ് ദേശീയ കടത്തെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ട്രംപ്.
‘ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗമില്ല. എനിക്ക് എല്ലായ്‌പ്പോഴും എല്ലാ കാര്യത്തിലും ആശങ്കയുണ്ട്. ഞങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ഞങ്ങള്‍ക്കുണ്ടായിരുന്നു. ചൈനയേക്കാള്‍ മികച്ചത്, മറ്റെവിടത്തേക്കാളും മികച്ചത്,’ ട്രംപ് പറഞ്ഞു.
‘കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കിയതാണിത്. പെട്ടെന്ന് ഒരു ദിനം ഇതെല്ലാം (സാമ്പത്തിക മേഖല) അടയ്ക്കണമെന്ന് പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും തുറക്കാന്‍ പോവുകയാണ്, വീണ്ടും ശക്തരാവാന്‍ പോവുകയാണ്. പക്ഷെ ഇത് തുറക്കാന്‍ വേണ്ടി കുറച്ച് പണം ചെലവഴിക്കേണ്ടതുണ്ട്,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000 കടന്നു. 24 മണിക്കൂറിനിടെ 2219 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 852000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…