ജീമോൻ റാന്നി
ന്യൂയോർക്ക് : കോവിഡാനന്തര ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും , ജീവിതസമാധാനം ലഭ്യമാക്കുവാനും ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTH EAST RAC) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ശിൽപശാല ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Family Enrichment Program കോർഡിനേറ്റർ ശ്രീ. ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും (Family Enrichment Program) അതിനു കീഴിൽ നടത്തപ്പെടുന്ന Wellness Workshop-നെകുറിച്ചുള്ള പ്രസ്‌താവന നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ (Associate Professor. Department of Applied Psychology, New York University) ശ്രീമതി.ബെറ്റ്സി ചാക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റവ. ബിജു പി. സൈമൺ (Vicar, Philadelphia Mar Thoma Church) എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന പാനൽ ചർച്ച വളരെ സജീവമായിരുന്നു.
വൈസ് പ്രസിഡന്റ് റവ. വി.ടി. തോമസിൻറെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി. സൂസി എബ്രഹാം ജോർജ് വേദവായനയും റവ. പി.എം. തോമസ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. NORTHEAST RAC സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതവും ട്രഷറർ കുര്യൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…