America

ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയ്യാറാവണം – മാർ ഫീലെക്സിനോസ്


ജീമോൻ റാന്നി

ന്യൂയോർക്ക് :  കോവിഡാനന്തര ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും , ജീവിതസമാധാനം ലഭ്യമാക്കുവാനും   ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ്  റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTH EAST RAC) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ  നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ശിൽപശാല ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Family Enrichment Program കോർഡിനേറ്റർ  ശ്രീ. ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും  (Family Enrichment Program) അതിനു  കീഴിൽ നടത്തപ്പെടുന്ന Wellness  Workshop-നെകുറിച്ചുള്ള  പ്രസ്‌താവന നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ (Associate Professor. Department of Applied Psychology, New York University) ശ്രീമതി.ബെറ്റ്സി ചാക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റവ. ബിജു പി. സൈമൺ (Vicar, Philadelphia  Mar Thoma Church) എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന പാനൽ ചർച്ച വളരെ സജീവമായിരുന്നു.

വൈസ് പ്രസിഡന്റ് റവ. വി.ടി. തോമസിൻറെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി. സൂസി എബ്രഹാം ജോർജ് വേദവായനയും  റവ. പി.എം. തോമസ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. NORTHEAST RAC  സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതവും ട്രഷറർ കുര്യൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago