America

അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം: റവ രജീവ് സുകു ജേക്കബ്

മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന  കോപം,ക്രോധം ,ഈർഷ്യ ,വിധ്വേഷം,പക,പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു  സ്നേഹം,ഐക്യം, സമർപ്പണം സമാധാനം,എന്നീ സദ്ഗുണങ്ങൾ തിങ്ങി നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി, വിശുദ്ധിയിൽ  വളരുന്നവരായി തീരണമെന്നു ഡാളസ്  സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.”അഹം” എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന  നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം ഈ നോബ് കൊണ്ട് സ്വായത്തമാകേണ്ടതെന്നും അച്ചൻ പറഞ്ഞു സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ അൻപതു  നോമ്പിലെ ആരംഭദിവസത്തിൽ അനുരജനത്തിന്റെ ശുശ്രുഷായോടനുബന്ധിച്ചു മാർച്ച് 3 തിങ്കളാഴ്ചയിലെ  സന്ധ്യാ  പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.ദേവാലയത്തിൽ കടന്നുവന്ന തകർന്ന മനസ്സോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ലെന്നും   മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ കൂട്ടിച്ചേർത്തു

ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ പാലിച്ച് ചില സുപ്രധാന ശീലങ്ങളെ കുറിച്ച് അച്ഛൻ പ്രതിപാദിച്ചു. ദേവാലയത്തിൽ പതിവായി  കടന്നുവരുന്നു,മറ്റുള്ളവരെ ഉപദേശിക്കുന്ന,മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന  മൂന്ന് ശീലങ്ങൾ   കർത്താവിനുണ്ടായിരുന്നതായി അച്ചൻ ദൈവവചനത്തെ  അടിസ്ഥാനമാക്കി വ്യാഖ്യാനിച്ചു .ഈ മൂന്ന് ശീലങ്ങളും  നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഈ നോമ്പ് കാലഘട്ടം അർത്ഥവത്തായിത്തീരുമെന്നും അച്ചൻ പറഞ്ഞു.

മറ്റുള്ളവരെ ഉപദേശിക്കുന്നതിനും പതിവുപോലെ കർത്താവ് സമയം ചെലവഴിച്ചിരുന്നു. തൻ എന്തെല്ലാം ഉപദേശിച്ചിരുന്നുവോ അതെല്ലാം ജീവിതത്തിലൂടെ തെളിയിക്കുവാൻ കഴിഞ്ഞു വെന്നത് നമുക്കൊരു മാതൃകയാണ്  ദൈവവചനം വായിച്ച് പഠിച്ച് മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു  ശേഷം ആയിരിക്കണം  മറ്റുള്ളവരെ ഉപദേശിക്കേണ്ടതെന്നും അച്ചൻ  ഉദ്ബോധിപ്പിച്ചു .ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന സന്ധ്യ പ്രാർത്ഥനയ്ക്ക് ഇടവക വികാരി റവ ഷൈജു സി ജോയ് ,തോമസ് ജോർജ് (ടോയ്),അലക്സാണ്ടർ ഫിലിപ്പ് , ട്രസ്റ്റീ ജോൺ മാത്യു  തുടങ്ങിയവർ നേത്ര്വത്വം  നൽകി.

വാർത്ത – പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

10 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

11 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago