മലയാളിയുടെ ആന പ്രേമത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് അതിശയം തന്നെയാണ്. സ്വന്തമായ ഒരു ആന ഉള്ളത് അന്തസ്സിന്റെ ഭാഗമായി കരുതുന്നവരാണ് മലയാളികൾ. ഒരു ആന വിശപ്പിനായി “അരി” തേടി നാട്ടിലേക്ക് ഇറങ്ങി.. അങ്ങനെ അവന് “അരിക്കൊമ്പൻ” എന്ന് പേര് കിട്ടി. അവൻറെ ഉപദ്രവങ്ങൾ സഹിക്ക വയ്യാതെ ജനങ്ങളും സർക്കാരും പൊറുതിമുട്ടി.. അവസാനം ജനങ്ങളും സർക്കാരും കുങ്കിയാനകളും കൂടി അതീവ സാഹസികമായി അരിക്കൊമ്പനെ തളച്ചു . പിന്നങ്ങോട്ട് നാടകീയമായ ധാരാളം മുഹൂർത്തങ്ങൾ. വിഐപി സ്റ്റാറ്റസിൽ പെരിയാർ കടുവാ സങ്കേതത്തിൽ കൊണ്ടവിടുമ്പോൾ തമിഴ്നാട്ടിലേക്ക് പോയിക്കൊള്ളും എന്നൊരു ചിന്ത ഇതിൻറെ പുറകിൽ ഉണ്ടായിരുനൊ സംശയം ഉണ്ട്. എന്തൊക്കെയായാലും തമിഴ്നാട്ടിൽ ഉള്ളവരെ അത്യാവിശം പേടിപ്പിച്ചശേഷം അരിക്കൊമ്പൻ മണിമല എസ്റ്റേറ്റ് വഴി തിരിച്ചു കേരളത്തിൽ വരുന്നുണ്ട്. അല്പം അരി ചോദിച്ചു വന്ന അരികൊമ്പനെ “ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് “എന്ന് പറയുന്ന നമ്മൾ തമിഴ്നാട്ടിലേക്ക് പോയി കൊള്ളും എന്ന അർത്ഥത്തിൽ അവിടെ കൊണ്ട് വിട്ടതിന്റെ പൊരുൾ എന്ത് ? അരി മാത്രമുള്ള കുറച്ച് കിറ്റുകൾ സംഘടിപ്പിച്ചാൽ പോരായിരുന്നോ? അതിന് സ്പോൺസർമാരെ കിട്ടുമായിരുന്നല്ലോ ? തമിഴ്നാട്ടിനോടും ചോദിക്കാമായിരുന്നല്ലോ കുറച്ച് അരി .സിവിൽ സപ്ലൈസും സപ്ലൈകോയുമായി ആലോചിച്ചു കാര്യത്തിന് പരിഹാരങ്ങൾ ധാരാളം ഇരിക്കെ എന്തിന് ഈ ചതി ചെയ്തു. ഇതെന്തു നീതി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…