ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി സൂമിൽ കൂടി നടത്തപ്പെട്ടു. ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യു എം സി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര ഡയറക്ടർ എം.എ നിഷാദ് വെബ്സൈറ്റ്ഉദ്ഘാടനം നിർവഹിച്ചു.ഐടി ചെയർപേഴ്സൺ മാത്യു ശാമുവേൽ മുഖ്യാഥിതി നിഷാദിനെ സദസിന് പരിചയപ്പെടുത്തി. ട്രഷറർ റെനി ജോസഫ് സ്പോൺസർസിനെ ചടങ്ങിൽ പരിചയപ്പെടുത്തുകയും ചാരിറ്റി പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചടങ്ങിനെ ധരിപ്പിക്കുകയും ചെയ്തു പ്രശസ്ത പുല്ലാംകുഴൽ വിദ്വാൻ കുടമാളൂർ ജനാര്‍ദ്ദനന്‍ ഏവരെയും ഒരുപോലെ പഴയകാലത്തിലേക്ക് മടക്കിക്കൊണ്ടു പോയി. അദ്ദേഹത്തിൻറെ പുല്ലാങ്കുഴൽ വായന ഗൃഹാതുരത്വമുണർത്തുന്ന ഒരു വേറിട്ട അനുഭവമായിരുന്നു. വൈസ് ചെയർപേഴ്സൺ നിമ്മി ദാസ് അദ്ദേഹത്തിനെ സദസിന് പരിചയപ്പെടുത്തി
ഗ്ലോബൽ ചെയർമാൻ എ വി അനൂപ്, ഗ്ലോബൽ പ്രസിഡണ്ട് ജോണി കുരുവിള, റീജിയണൽ ചെയർമാൻ ഹരി നമ്പൂതിരി, റീജിയണൽ പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവര് ആശംസകൾ അർപ്പിച്ചു. പെൻസിൽവേനിയയുടെ പ്രോവിൻസ് പ്രസിഡണ്ട് സിനു നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ സന്തോഷ് എബ്രഹാം സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജോസ് വെബ്സൈറ്റ് നയന മനോഹരമാക്കിയ ഐടി ടീമിനെ നന്ദി അറിയിച്ചു.
വൈസ്ചെയർ പേഴ്സൺ ക്രിസ്ററി മാത്യു ചടങ്ങുകൾ ഫേസ്ബുക്ക് പേജിലേക്ക് ലൈവ് ആയി പ്രക്ഷേപണം ചെയ്തു. ജനസേവന പുരസ്കാരം ലഭിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോർജ്ജ് മാമ്മൻ കൊണ്ടൂരിനെ വൈസ് ചെയർ പേഴ്സൺ ക്രിസ്ററി മാത്യു മൊമെന്റോ നൽകി ആദരിച്ചത് വീഡിയോയിൽ പ്രദർശിപ്പിക്കുകയുണ്ടായി.
അമേരിക്കയിലെ പ്രശസ്ത ഹാസ്യസാമ്രാട്ട് സൂരജ് ദിനമണിയുടെ മിമിക്രി,നൃത്ത നടന വിസ്മയങ്ങൾ കൊണ്ട് അമേരിക്കൻ ജനതയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നിമ്മി ദാസിന്റെ നേതൃത്വത്തിൽ ഡാൻസ്, ഫിലഡൽഫിയ യുടെ മധുര ഗായകൻ റെനി ജോസഫിൻറെ ശ്രുതി മധുര ഗാനം, അമേരിക്കയിലെ പ്രശസ്ത കഥാകൃത്ത് കവിയത്രി സോയ നായരുടെ പ്രത്യേക കേരള ഡേ കവിത എന്നീ പരിപാടികൾ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.
ജോയിന്റ് ട്രഷറർ ജോസഫ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി. ഡോക്ടർ ബിനു ഷാജി മോനും, മില്ലി ഫിലിപ്പും എംസി മാരായിചടങ്ങുകൾ നിയന്ത്രിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…