Australia

അനുഗ്രഹനിറവിൽ ബ്രിസ്‌ബേൻ യാക്കോബായ ഇടവക

വാർത്ത : എബി പൊയ്ക്കാട്ടിൽ

ബ്രിസ്‌ബേൻ: സ്വന്തമായി ദൈവാലയം എന്ന യാക്കോബായ സുറിയാനി സഭാമക്കളുടെ ആഗ്രഹപൂർത്തീകരണമായി ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ അനുഗ്രഹകരമായി നടത്തപ്പെട്ടു. സുറിയാനി ഓർത്തഡോൿസ് സഭയുടെ ഓസ്ട്രേലിയ ന്യൂസീലാൻഡ് അതിഭദ്രാസങ്ങളുടെ മോർ മിലിത്തിയോസ് മൽക്കി മെത്രാപ്പോലീത്ത ചടങ്ങുകൾക്ക് പ്രധാന കാർമികത്വം വഹിച്ചു.

കൂദാശയുടെ ഒന്നാം ദിവസമായ ജൂൺ 18നു വൈകിട്ട് 4 മണിക്ക് പ്രധാന കവാടത്തിൽ എത്തിയ മെത്രാപ്പോലീത്തയെ വിശ്വാസികൾ ഭക്ത്യാദര പൂർവം സ്വീകരിച്ച് പുതിയ ദൈവാലയത്തിലേക്കു ആനയിച്ചു. പാത്രിയർക്കൽ പതാക ഉയർത്തിയ ശേഷം അഭിവന്ദ്യ പിതാവ് ദൈവാലയം തുറക്കുകയും നിലവിളക്കിൽ ദീപം കൊളുത്തി ആശീർവദിക്കുകയും ചെയ്തു. തുടർന്ന് നടന്ന അനുഗ്രഹകരമായ വിശുദ്ധ മൂറോൻ കൂദാശക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെയും സഹോദരി സഭകളിലെയും  വൈദീക ശ്രേഷ്ഠർ സഹകാർമികരായി. പ്രാർഥനാ നിർഭരമായ ശുശ്രൂഷകളിൽ നാനാജാതിമതസ്ഥരായ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

മൂറോൻ കൂദാശക്ക് ശേഷം യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച റാഫിൾ ഡ്രോയുടെ നറുക്കെടുപ്പ്‌ നടത്തപ്പെട്ടു. തുടർന്ന് പള്ളി അങ്കണത്തിൽ കേരളത്തിന്റെ തനതു വാദ്യകലാരൂപമായ ചെണ്ടമേളം ബ്രിസ്‌ബേനിലെ മലയാളി കലാകാരന്മാരുടെ നേതൃത്വത്തിൽ നടന്നത് ആഘോഷങ്ങൾക്കു ആവേശം പകർന്നു. പ്രശസ്ത ബോളിവുഡ് തെന്നിന്ത്യൻ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ അന്തരീക്ഷത്തിൽ വർണവിസ്മയങ്ങൾ വാരി വിതറിയ ലേസർ ഷോ നയനാനന്ദകരമായ അനുഭവമായി.

കൂദാശയുടെ രണ്ടാം ദിവസമായ ജൂൺ 19 നു അഭിവന്ദ്യ മോർ  മിലിത്തിയോസ്‌ മൽക്കി മെത്രാപ്പോലീത്തയുടെ  പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഭക്തിസാന്ദ്രമായ റാസയും, തുടർന്ന് പ്രൗഢഗംഭീരമായ പൊതുസമ്മേളനവും നടത്തപ്പെട്ടു.

വികാരി ഫാ ലിലു വർഗീസ് പുലിക്കുന്നിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം  മോർ മിലിത്തിയോസ് മൽക്കി മെത്രാപോലിത്ത ഉത്ഘാടനം ചെയ്തു. ദൈവാലയം സ്വർഗത്തിലേക്കുള്ള ഗോവണിയാണെന്നും ആത്മീക പുതുക്കത്തിനുള്ള ഇടമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിൽഡിംഗ് കോഓഡിനേറ്റർ ബിജു വർഗീസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഭദ്രാസന കൗൺസിൽ ഭാരവാഹികൾ ഫെഡറൽ ഗവണ്മെന്റ് എംപിമാർ , സ്റ്റേറ്റ് ഗവണ്മെന്റ് എംപിമാർ , വിവിധ സിറ്റി കൗൺസിലർമാർ , സഹോദരി സഭകളിലെ വൈദീകർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എംപി യുടെ ആശംസാ സന്ദേശം  യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി മെമ്പർ റോബിൻ ജോൺ മുരീക്കൽ വായിച്ചു. ദൈവാലയ നിർമാണത്തിന് ഭാഗവാക്കുകളായ ഇടവകയിലെ എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ക്വിൻസ്ലാൻഡ് പ്രീമിയർ അനസ്‌റ്റീഷ്യ പാലുഷേയും ആശംസാ സന്ദേശം അയച്ചിരുന്നു.

ട്രസ്റ്റി ജോബിൻ ജേക്കബ് അവതരിപ്പിച്ച വിശ്വാസ പ്രഖ്യാപനം ഇടവകയ്ക്ക് പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും അരക്കിട്ടുറപ്പിക്കുന്നതായി.
സെക്രട്ടറി ഷിബു എൽദോ തേലക്കാട്ട്, ഇടവകയുടെ ആദ്യ സെക്രട്ടറി ജോയ് മാത്യു എന്നിവർ പ്രസംഗിച്ചു. നിർമാണത്തിന് ചുക്കാൻ പിടിച്ച കോപ്ലാന്റ് ബിൽഡേർസിന്‌ ഇടവകയുടെ സ്നേഹോപഹാരം കൈമാറി. ദൈവാലയ നിർമാണത്തിന് കഠിനാധ്വാനം ചെയ്ത എല്ലാ ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളെയും മുൻ ഭാരവാഹികളെയും ആദരിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് റോയ് മാത്യു കൃതജ്ഞത അർപ്പിച്ചു.

ക്വിൻസ്ലൻഡ് സംസ്ഥാനത്തിലെ സുറിയാനി സഭയുടെ ആദ്യ ഇടവകയായ ദൈവാലയം 1.05 ഏക്കർ സ്ഥലത്തു പാഴ്സനേജ്, മീറ്റിംഗ് റൂംസ് , പേരന്റസ് റൂം , കാർ പാർക്കിംഗ് തുടങ്ങി എല്ലാവിധ അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ്  നിർമിച്ചിരിക്കുന്നത്. ബ്രിസ്‌ബേൻ നഗരത്തിൽ നിന്നും വെറും 25 കിലോമീറ്റർ മാത്രം അകലെ ഹിൽക്രെസ്റ്റിൽ ആണ് ദൈവാലയം സ്ഥിതി ചെയ്യുന്നത്.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങുകൾക്ക് വിവിധ സബ് കമ്മിറ്റികളുടെ കോർഡിനേറ്റർമാരായ ഷിബു പോൾ, എൽദോസ് പോൾ, ബിജു ജോസഫ്, ഷാജി മാത്യു, ബേസിൽ ജോസഫ്, ജോൺസൻ വർഗീസ്, റോയ് മാത്യു, ബെനു ജോർജ്, സുനിൽ തോമസ് എന്നിവർ നേതൃത്വം നൽകി.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…

7 hours ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

14 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

20 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

21 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

21 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

21 hours ago