മലയാളത്തിൻ്റെ പ്രീയപ്പെട്ട എഴുത്തുകാരനും, വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ ഡോ: സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ഓസ്ട്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മെയ് 12ന് പെർത്തിൽ ‘മതനിരപേക്ഷതയും മത ജീവിതവും’ എന്ന വിഷയത്തിലും, 13ന് മെൽബണിൽ ‘മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തിലും, 14ന് ആഡ്ലൈഡിൽ ‘വർഗ്ഗീയതയുടെ ആധാരങ്ങൾ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. മെയ് 20ന് സിഡ്ണിയിൽ ‘ഭരണഘടനയിലെ സാമൂഹിക ദർശനം’ എന്ന വിഷയത്തിലും, 21ന് ബ്രിസ്ബനിൽ ‘ഗാന്ധിയുടെ വർത്തമാനം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്ബനിൽ ആരംഭിക്കുന്ന ലൈബ്രറി യുടെ ഉദ്ഘാടനവും തദവസരത്തിൽ അദ്ദേഹം നിർവഹിക്കും. കൂടാതെ മെൽബണിൽ നടക്കുന്ന നാടകോൽസവത്തിലും സംബന്ധിക്കും.
പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…