gnn24x7

ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിൽ

0
290
gnn24x7

മലയാളത്തിൻ്റെ പ്രീയപ്പെട്ട എഴുത്തുകാരനും, വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ  ഡോ: സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ഓസ്ട്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 12ന്   പെർത്തിൽ ‘മതനിരപേക്ഷതയും മത ജീവിതവും’ എന്ന വിഷയത്തിലും, 13ന് മെൽബണിൽ ‘മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തിലും, 14ന് ആഡ്ലൈഡിൽ ‘വർഗ്ഗീയതയുടെ ആധാരങ്ങൾ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. മെയ് 20ന് സിഡ്ണിയിൽ ‘ഭരണഘടനയിലെ സാമൂഹിക ദർശനം’ എന്ന വിഷയത്തിലും, 21ന് ബ്രിസ്ബനിൽ ‘ഗാന്ധിയുടെ വർത്തമാനം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്ബനിൽ ആരംഭിക്കുന്ന ലൈബ്രറി യുടെ ഉദ്ഘാടനവും തദവസരത്തിൽ അദ്ദേഹം നിർവഹിക്കും. കൂടാതെ മെൽബണിൽ നടക്കുന്ന നാടകോൽസവത്തിലും സംബന്ധിക്കും.

പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7