മെൽബൺ :- നിർധനരും ഭവന രഹിതർക്കും സ്വന്തനമായി പ്രവാസി കേരള കോൺഗ്രസ്. നാടിനെ നടുക്കിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും സഹായ ഹസ്തവുമായി പൂഞ്ഞാർ എം എൽ എ സെബാസ്‌റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്സ് (എം) ദുരിതാശ്വാസ ഫണ്ടുകൾ സ്വരൂപിച്ചു കൊണ്ട് സ്ഥലത്തോടു കൂടി പത്തു വീടുകൾ നിർമ്മിച്ചു നല്കുന്നതിന് തീരുമാനമെടുത്തിരിയ്ക്കുകയാണ് ഈ മഹത് പദ്ധതിയുമായി ചേർന്നു പ്രവർത്തിയ്ക്കുവാൻ പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയ ഘടകവും തീരുമാനമെടുത്തിരുന്നു.
ഇതിന്റെ ഭാഗമായി ആദ്യഗഡു വായ തുക സിഡ്നി കോർഡിനേറ്റർ സിബിച്ചൻ ജോസഫ് കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയ്ക്കു കൈമാറി. കേരള കോൺഗ്രസ്സ് പാർട്ടിയെയും മാണി സാറിനെയും സ്നേഹിയ്ക്കുന്ന ഏല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിയ്ക്കുന്നതായി പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, സെക്രട്ടറി സിജോ ഈന്തനാംകുഴി, ട്രഷർ ജിൻസ് ജയിംസ് എന്നിവർ പറഞ്ഞു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…