gnn24x7

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കേരള കോൺഗ്രസ് (എം) ആസ്ട്രേലിയ.

0
597
gnn24x7

മെൽബൺ :- നിർധനരും ഭവന രഹിതർക്കും സ്വന്തനമായി പ്രവാസി കേരള കോൺഗ്രസ്. നാടിനെ നടുക്കിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ  ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും  ആശ്രിതർക്കും സഹായ ഹസ്തവുമായി പൂഞ്ഞാർ എം എൽ എ സെബാസ്‌റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്സ് (എം) ദുരിതാശ്വാസ ഫണ്ടുകൾ സ്വരൂപിച്ചു കൊണ്ട് സ്ഥലത്തോടു കൂടി പത്തു വീടുകൾ നിർമ്മിച്ചു നല്കുന്നതിന് തീരുമാനമെടുത്തിരിയ്ക്കുകയാണ് ഈ മഹത് പദ്ധതിയുമായി ചേർന്നു പ്രവർത്തിയ്ക്കുവാൻ പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയ ഘടകവും തീരുമാനമെടുത്തിരുന്നു.

ഇതിന്റെ ഭാഗമായി ആദ്യഗഡു വായ തുക സിഡ്നി കോർഡിനേറ്റർ സിബിച്ചൻ ജോസഫ് കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയ്ക്കു കൈമാറി. കേരള കോൺഗ്രസ്സ് പാർട്ടിയെയും മാണി സാറിനെയും സ്നേഹിയ്ക്കുന്ന ഏല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിയ്ക്കുന്നതായി പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, സെക്രട്ടറി സിജോ ഈന്തനാംകുഴി, ട്രഷർ ജിൻസ് ജയിംസ് എന്നിവർ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here