ബ്രിസ്ബൈൻ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി.
പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധികളിൽ തളരാതെ ജനങ്ങളെയാകെ ചേർത്ത് നിർത്തുകയും സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ട് പ്രൗഡോജ്വലമായി ഒരു ജനതയെ നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ ആത്മവിശ്വാസം നൽകുന്ന ജനവിധിയാണിതെന്നും ഇടതുപക്ഷ അനുഭാവികൾ ചൂണ്ടിക്കാട്ടി.
കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കൂട്ടായ്മയിൽ സജീവ് കുമാർ. ജഗജീവ് കുമാർ, റോബിൻ പാല, ലിയോൺസ് ജോർജ്, സൂരി മനു, പോളി എന്നിവർ സംസാരിച്ചു. രാജൻ വീട്ടിൽ, റിജേഷ് കെ.വി , അഫ്ടൽ യൂസഫ് , ജെറിൻ കരോൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…