റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡെന്നി തോമസ്സും (വിക്ടോറിയ) രണ്ടാം സ്ഥാനം ആശാ മുരളിയും (സിഡ്ണി), ചെറുകഥ വിഭാഗത്തിൽ ഒന്നാം സ്ഥാനം അജി പി ജോസും (വിക്ടോറിയ) രണ്ടാം സ്ഥാനം ശൈലജ വർമ്മയും (വിക്ടോറിയ) കരസ്ഥമാക്കി. ഉപന്യാസ മൽസരത്തിൽ ഒന്നാം സ്ഥാനം ശൈലജ വർമ്മയും (വിക്ടോറിയ) രണ്ടാം സ്ഥാനം ഗെയാ ജോർജും (വിക്ടോറിയ) നേടി.
കവിതാ വിഭാഗത്തിൽ സ്മൃതി കൃഷ്ണയ്ക്കും ചെറുകഥാ വിഭാഗത്തിൽ ഡെന്നി തോമസിനും ഉപന്യാസ രചനയ്ക്ക് ഷിബു തളിയത്തും പ്രോൽസാഹന സമ്മാനത്തിന് അർഹരായി. കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക, സാഹിത്യ രംഗത്തുള്ള പ്രമുഖരാണ് മൂല്യനിർണയം നടത്തി വിജയികളെ തീരുമാനിച്ചത്. വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ നവോദയ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് വിതരണം ചെയ്യുമെന്ന് നവോദയ ഭാരവാഹികൾഅറിയിച്ചു.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…