വാർത്ത : എബി പൊയ്ക്കാട്ടിൽ
കോവിഡ് 19 മൂലം സ്കൂളുകൾ തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിനായി നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി.
ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലുള്ള നവോദയ യുണിറ്റുകൾ ഇതിനായി ക്യാമ്പയിൻ നടത്തിയിരുന്നു.
വിവിധ ജില്ലകളിൽ നടന്ന ടിവി വിതരണ ചടങ്ങുകളിൽ എം എൽ എ മാരായ സി.കെ ശശീന്ദ്രൻ, ആൻറണി ജോൺ, വീണാ ജോർജ്, തുടങ്ങിയ ജനപ്രതിനിധികളും മറ്റു പ്രമുഖ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. നവോദയ സെൻട്രൽ കമ്മിറ്റി അംഗം ജോളി ഉലഹന്നാൻ വിവിധ ഇടങ്ങളിലെ ടിവി വിതരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി
ലോക്ക് ഡൌൺ മൂലം ഓസ്ട്രേലിയയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി സഹായം എത്തിച്ചും ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…