gnn24x7

ഓൺലൈൻ പഠനം; നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം

0
408
gnn24x7

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

കോവിഡ് 19 മൂലം സ്കൂളുകൾ തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിനായി നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32  ടിവിയും രണ്ട് ടാബും നവോദയ കൈമാറി.

ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലുള്ള നവോദയ യുണിറ്റുകൾ ഇതിനായി ക്യാമ്പയിൻ നടത്തിയിരുന്നു.
വിവിധ ജില്ലകളിൽ നടന്ന ടിവി വിതരണ ചടങ്ങുകളിൽ എം എൽ എ മാരായ സി.കെ ശശീന്ദ്രൻ, ആൻറണി ജോൺ, വീണാ ജോർജ്,  തുടങ്ങിയ ജനപ്രതിനിധികളും മറ്റു  പ്രമുഖ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. നവോദയ സെൻട്രൽ കമ്മിറ്റി അംഗം ജോളി ഉലഹന്നാൻ വിവിധ ഇടങ്ങളിലെ  ടിവി വിതരണ ചടങ്ങുകൾക്ക് നേതൃത്വം  നൽകി

ലോക്ക് ഡൌൺ മൂലം ഓസ്ട്രേലിയയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കായി സഹായം എത്തിച്ചും ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചും നവോദയ ശ്രദ്ധേയമായിരുന്നു.


gnn24x7