പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി പഴയ മലിനീകരണ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നു. ശക്തമായ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി, എത്തനോൾ, എൽപിജി തുടങ്ങിയ ഇതര ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾക്ക് ഇളവ് നൽകുമെന്നും ഗ്രീൻ ടാക്‌സിലൂടെ ലഭിക്കുന്ന വരുമാനം മലിനീകരണം പരിഹരിക്കുന്നതിന് വിനിയോഗിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു. നിർദ്ദേശത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്.
കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങൾക്ക് നിർദ്ദേശം അയച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുക എന്നും അതികൃതർ അറിയിച്ചു.
പദ്ധതി പ്രകാരം എട്ട് വർഷം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് റോഡ് ടാക്സിന്റെ 10 മുതൽ 25 ശതമാനം വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ‘ഗ്രീൻ ടാക്സ്’ ഈടാക്കാം. ശക്തമായ ഹൈബ്രിഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇതര ഇന്ധനങ്ങളായ സിഎൻജി, എത്തനോൾ, എൽപിജി തുടങ്ങിയവ കൂടാതെ, കൃഷിയിൽ ഉപയോഗിക്കുന്ന വാഹനങ്ങളായ ട്രാക്ടർ, ഹാർവെസ്റ്റർ, ടില്ലർ എന്നിവയും നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഗ്രീൻ ടാക്സിൽ നിന്ന് പിരിച്ചെടുക്കുന്ന വരുമാനം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുമെന്നും മലിനീകരണം നേരിടാൻ ഇത് ഉപയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഗ്രീൻ ടാക്സിന്റെ ആനുകൂല്യങ്ങൾ പട്ടികപ്പെടുത്തി പരിസ്ഥിതിയെ തകർക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്നും മലിനീകരണം കുറവുള്ള പുതിയ വാഹനങ്ങളിലേക്ക് മാറാൻ അവരെ പ്രേരിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…
അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…
അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…
സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…
അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health…