gnn24x7

പഴയ മലിനീകരണ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം

0
293
gnn24x7

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി പഴയ മലിനീകരണ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നു. ശക്തമായ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ, സി‌എൻ‌ജി, എത്തനോൾ, എൽ‌പി‌ജി തുടങ്ങിയ ഇതര ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾക്ക് ഇളവ് നൽകുമെന്നും ഗ്രീൻ ടാക്‌സിലൂടെ ലഭിക്കുന്ന വരുമാനം മലിനീകരണം പരിഹരിക്കുന്നതിന് വിനിയോഗിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു. നിർദ്ദേശത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്.

കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങൾക്ക് നിർദ്ദേശം അയച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുക എന്നും അതികൃതർ അറിയിച്ചു.

പദ്ധതി പ്രകാരം എട്ട് വർഷം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് റോഡ് ടാക്സിന്റെ 10 മുതൽ 25 ശതമാനം വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ‘ഗ്രീൻ ടാക്സ്’ ഈടാക്കാം. ശക്തമായ ഹൈബ്രിഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇതര ഇന്ധനങ്ങളായ സിഎൻജി, എത്തനോൾ, എൽപിജി തുടങ്ങിയവ കൂടാതെ, കൃഷിയിൽ ഉപയോഗിക്കുന്ന വാഹനങ്ങളായ ട്രാക്ടർ, ഹാർവെസ്റ്റർ, ടില്ലർ എന്നിവയും നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഗ്രീൻ ടാക്സിൽ നിന്ന് പിരിച്ചെടുക്കുന്ന വരുമാനം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുമെന്നും മലിനീകരണം നേരിടാൻ ഇത് ഉപയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഗ്രീൻ ടാക്സിന്റെ ആനുകൂല്യങ്ങൾ പട്ടികപ്പെടുത്തി പരിസ്ഥിതിയെ തകർക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്നും മലിനീകരണം കുറവുള്ള പുതിയ വാഹനങ്ങളിലേക്ക് മാറാൻ അവരെ പ്രേരിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here