മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു. മാര്‍ച്ചിലേയും ജൂണിലെയും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
മാര്‍ച്ച് പാദത്തില്‍ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം ജൂണ്‍ പാദത്തില്‍ 72 ശതമാനമായി.
കോവിഡ് വ്യാപനവും ഇന്ത്യയിലെ ചൈനീസ് വിരുദ്ധ വികാരവുമാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാകുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ ഒപ്പോ,വിവോ,റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ശക്തമായ സാനിധ്യമാണ് ഉണ്ടായിരുന്നത്.
ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ഈ കമ്പനികളുടെ വിപണിവിഹിതം കുറഞ്ഞതായി വ്യക്തമാകുന്നു.
ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയും ഇടിഞ്ഞിട്ടുണ്ട്.
വില്‍പ്പനയില്‍ 51 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപെടുത്തിയത്. കൌണ്ടര്‍ പോയന്‍റ് റിസര്‍ച്ചാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…