ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു

0
111

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു. മാര്‍ച്ചിലേയും ജൂണിലെയും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

മാര്‍ച്ച് പാദത്തില്‍ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം ജൂണ്‍ പാദത്തില്‍ 72 ശതമാനമായി.

കോവിഡ് വ്യാപനവും ഇന്ത്യയിലെ ചൈനീസ് വിരുദ്ധ വികാരവുമാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാകുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ ഒപ്പോ,വിവോ,റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ശക്തമായ സാനിധ്യമാണ് ഉണ്ടായിരുന്നത്.

ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ഈ കമ്പനികളുടെ വിപണിവിഹിതം കുറഞ്ഞതായി വ്യക്തമാകുന്നു.

ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ ഫോണുകളുടെ വില്‍പ്പനയും ഇടിഞ്ഞിട്ടുണ്ട്.

വില്‍പ്പനയില്‍ 51 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപെടുത്തിയത്. കൌണ്ടര്‍ പോയന്‍റ് റിസര്‍ച്ചാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here