gnn24x7

സ്വര്‍ണ്ണ കള്ളക്കടത്ത്;മന്ത്രി കെടി ജലീലിന്റെ ബന്ധങ്ങള്‍;കേന്ദ്ര ഏജന്‍സികള്‍ വിവരം ശേഖരിക്കുന്നു!

0
158
gnn24x7

തിരുവനന്തപുരം/ന്യൂഡല്‍ഹി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി മന്ത്രി കെടി ജലീലിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സ്വപ്നയുടെ കാള്‍ ലിസ്റ്റ് പുറത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്,പിന്നാലെ മന്ത്രി ഇതിനെ ന്യായീകരിച്ച് രംഗത്ത് വരുകയായിരുന്നു.

എന്നാല്‍ ഈ ന്യയീകരണത്തില്‍ പറഞ്ഞ കോണ്‍സുലേറ്റുമായുള്ള ബന്ധവും ആശയവിനിമയവും ഒക്കെ മന്ത്രിയെ തന്നെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

സംസ്ഥാന മന്ത്രി എല്ലാ പ്രോട്ടോക്കോളും മറികടന്ന് കൊണ്ട് കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത് എന്തിനെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശ രാജ്യത്തിന്‍റെ കോണ്‍സുലേറ്റുമായി മന്ത്രി നടത്തിയ ആശയ വിനിമയവും ചട്ടലംഘനമാണ്.

ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം പരിശോധിക്കുകയാണ്,മന്ത്രിയുടെ കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത് വന്നിരുന്നു, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എംപി മന്ത്രിയുടെ കോണ്‍സുലേറ്റ് ബന്ധത്തില്‍ അന്വേഷണം ആവശ്യപെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു, ബിജെപി സംസ്ഥാന വക്താവ് സന്ദീപ്‌ വാര്യരും മന്ത്രിയുടെ
കോണ്‍സുലേറ്റ് ബന്ധത്തില്‍ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം ഈ പരാതികളെ ഗൌരവമായാണ് കാണുന്നത്,നിലവില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട് എന്‍ഐഎ അന്വേഷണം നടക്കുകയാണ്,
മന്ത്രി കെടി ജലീലിന്റെ കോണ്‍സുലേറ്റ് ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണവും എന്‍ഐഎ നടത്തുന്നതിന് സാധ്യതയുണ്ട്.

ഇതിനായുള്ള പ്രാഥമിക വിവര ശേഖരണം എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്,മന്ത്രിയുടെ വിദേശ സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര അന്വേഷണ 
ഏജന്‍സികള്‍ വിവരം ശേഖരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here