ദിനം തോറും പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തില്‍ പവന് 480 രൂപ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37,880 രൂപയില്‍ എത്തി. ഗ്രാമിന് വില 4,735 രൂപയായി.
സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അന്ന് 37,280 രൂപയായി വില. ഗ്രാമിന് 4,660 രൂപയും. രണ്ടു മാസം കൊണ്ട് പവന് 5,500 രൂപ വില ഉയര്‍ന്നു. ഈ വര്‍ഷം മാത്രം പവന് 8,280 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലൈ 9 നാണ് പവന് 280 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവും തുടരുകയാണ്. ഔണ്‍സിന് 1,889 ഡോളറിലാണ് വ്യാപാരം.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തുന്നത്.കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഇനിയും കുതിയ്ക്കും എന്നാണ് വിദ്ഗധര്‍ പറയുന്നത്.
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…