ലണ്ടന്‍: ലോകോത്തര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ഡി ഡേവിഡ്‌സണ്‍ തങ്ങളുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടാനും വില്പന ലഘുകരിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ ബവാല്‍ ഫാക്ടറിയാണ് കമ്പനി അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചത്. അതുപോലെ ഗുര്‍ഗാവിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഡീലറുടെ വില്പന നിയന്ത്രിക്കുവാനും തീരുമാനമെടുത്തു. എന്നാല്‍ ഡീലര്‍മാര്‍ അവരുടെ കരാറുകളുടെ അടിസ്ഥാനത്തില്‍ കരാറുകള്‍ തീരുന്നതുവരെ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കും. ഇതു കൂടാതെ രാജ്യത്ത് തങ്ങളുടെ മോട്ടോര്‍ ബൈക്കുകള്‍ വില്‍ക്കുന്നത് തുടരാനുള്ള മറ്റു വഴികള്‍ കമ്പനി തേടുകയാണ്.
വാഹന വിപണിയില്‍ ഇന്ത്യ മ്റ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നുണ്ട്. മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണികൂടിയാണ് ഇന്ത്യ. എന്നാല്‍ കഴിഞ്ഞ വര്‍ഷം 17 ദശലക്ഷത്തിലധികം മോട്ടോര്‍ ബൈക്കുകളും കാറുകളും വിറ്റഴിക്കപ്പെട്ടുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ പറയുന്നു.
2010 ല്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ (എച്ച്ഒജി) ഇന്ത്യയില്‍ പ്രവേശിച്ചപ്പോള്‍, ചൈനയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. എന്നാല്‍ അതിന്റെ 33 ഡീലര്‍മാര്‍ 25000 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആവര്‍ത്തിച്ച് വിമര്‍ശിക്കുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയും വില്‍പ്പന നികുതിയും അതിന്റെ ബിസിനസ്സിനെ കാര്യമായി ബാധിച്ചു എന്നുവേണം പറയാന്‍. എന്നാല്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നും ഇന്ത്യയുടെ ഉല്‍പാദന അടിത്തറ വിശാലമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായാണ് കമ്പനിയുടെ പിന്‍വാങ്ങല്‍ വാര്‍ത്ത. ഫോര്‍ഡ് (എഫ്), ജനറല്‍ മോട്ടോഴ്സ് (ജിഎം) എന്നിവയും അടുത്ത കാലത്തായി ഇന്ത്യയില്‍ പ്രവര്‍ത്തനം വെട്ടിക്കുറച്ചിരുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…