Categories: BusinessIndia

പോസ്റ്റോഫീസിലെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് 7.4 ശതമാനം പലിശ ലഭിക്കും

ന്യൂഡൽഹി: കഠിനാധ്വാനത്തിലൂടെ നാം സമ്പാദിക്കുന്ന ഓരോ പൈസയും വളരെ മൂല്യമുള്ളതാണ് അല്ലെ.  അതുകൊണ്ടുതന്നെ നിങ്ങൾ ഒരു ചെറിയ അല്ലെങ്കിൽ വലിയ നിക്ഷേപം നടത്തുമ്പോഴെല്ലാം നിങ്ങൾക്ക് അതിന്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് പ്രധാനമാണ്. കുറച്ച് സമയം നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പോസ്റ്റോഫീസിലുള്ള ഒരു മികച്ച സ്കീം തിരഞ്ഞെടുക്കാം. പോസ്റ്റോഫീസിലെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് 7.4 ശതമാനം പലിശ ലഭിക്കും. വെറും 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 14 ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നിങ്ങൾക്ക് പറഞ്ഞുതരാം. 

എന്താണ് ഈ Scheme

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം(Senior Citizens Savings Scheme) പ്രകാരം നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കുന്നതിന് നിങ്ങളുടെ പ്രായപരിധി 60 വയസ് ആയിരിക്കണം. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾക്ക് മാത്രമേ ഈ സ്കീമിൽ പങ്കെടുക്കാൻ കഴിയൂ.  ഇതുകൂടാതെ വി‌ആർ‌എസ് (Voluntary Retirement Scheme)എടുത്ത ആളുകൾക്കും ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. സീനിയർ സിറ്റിസൺസ് സ്കീമിൽ നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷത്തിന് ശേഷം 7.4 ശതമാനം പലിശ നിരക്കിൽ മൊത്തം തുക മെച്യൂരിറ്റി സമയത്ത് 14,28,964 രൂപയായിരിക്കും, അതായത് 14 ലക്ഷം രൂപയിൽ അധികം.  ഇവിടെ നിങ്ങൾക്ക് പാലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത് 4,28,964 രൂപയാണ്.  

ഈ വ്യവസ്ഥകൾ ശ്രദ്ധിക്കേണ്ടതുണ്ട്

ഈ സ്കീമിൽ ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. മാത്രമല്ല നിങ്ങൾക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ ഈ അക്കൗണ്ടിൽ സൂക്ഷിക്കാനും കഴിയില്ല. ഇതുകൂടാതെ നിങ്ങൾക്ക് അക്കൗണ്ട് തുറക്കാനുള്ള പണം  ഒരു ലക്ഷത്തിലും കുറവാണെങ്കിൽ നിങ്ങൾക്ക് പണം നൽകി അക്കൗണ്ട് തുറക്കാൻ കഴിയും. എന്നാൽ ഒരു ലക്ഷത്തിലധികം രൂപയാണെങ്കിൽ നിങ്ങൾ ചെക്ക് നൽകേണ്ടിവരും. 

scss ന്റെ മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, എന്നാൽ നിക്ഷേപകർ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയപരിധി നീട്ടാനും കഴിയും. ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റ് അനുസരിച്ച് നിങ്ങൾക്ക് മെച്യൂരിറ്റി കഴിഞ്ഞും 3 വർഷത്തേക്ക് ഈ സ്കീം നീട്ടാൻ കഴിയും. ഇത് നീട്ടുന്നതിന്  നിങ്ങൾ പോസ്റ്റോഫീസിൽ പോയി അപേക്ഷിക്കേണ്ടിവരും.  

Tax നെ കുറിച്ച് പറയുകയാണെങ്കിൽ SCSS ന് കീഴിലുള്ള നിങ്ങളുടെ പലിശ തുക പ്രതിവർഷം 10,000 രൂപയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് കട്ട് ചെയ്യും. എങ്കിലും ഈ പദ്ധതിയിലെ നിക്ഷേപത്തെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.

Newsdesk

Recent Posts

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

2 mins ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

7 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

1 day ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

2 days ago