സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുവര്‍ഷമായി ബാങ്കിനെ നയിക്കുന്ന വി ജി മാത്യു സെപ്തംബര്‍ 30 ന് വിരമിക്കും. മുരളി രാമകൃഷ്ണന്റെ നിയമനത്തിന് ആര്‍ ബി ഐ അനുമതി ലഭിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
ഐസിഐസിഐ ബാങ്കില്‍ സീനിയര്‍ ജനറല്‍ മാനേജരായിരുന്ന മുരളി രാമകൃഷ്ണന്‍ ജൂലൈ ഒന്നുമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സ്വകാര്യ ബാങ്കില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തുന്ന ആദ്യ വ്യക്തിയാണ് മുരളി രാമകൃഷ്ണന്‍. ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ ദേശസല്‍ക്കൃത ബാങ്കുകളില്‍ നിന്നോ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരാണ് എസ് ഐ ബിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. വി ജി മാത്യു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത പദവിയില്‍ നിന്നാണ് എസ് ഐ ബിയുടെ സാരഥ്യത്തിലേക്ക് വന്നത്. അദ്ദേഹത്തിന്റെ തൊട്ടു മുന്‍ഗാമി ഡോ. വി എ ജോസഫ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നാണ് വന്നത്.
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…
ലിറ്റിൽ റോക്ക്: (ടെക്സാസ് ) 2026-ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലോങ്ങ്‌ലിസ്റ്റിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ…