ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ വന്‍കിട നിക്ഷേപം നടത്തുന്നുണ്ടെന്ന വിവരം കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വെളിപ്പെടുത്തിയത്. 33,737 കോടിയുടെ നിക്ഷേപമാണ് ഗൂഗിള്‍ നടത്താന്‍ പോകുന്നതെന്നാണ് മുകേഷ് അംബാനി പറഞ്ഞിരിക്കുന്നത്.
7.7 ശതമാനം ഓഹരികള്‍ക്കായാണ് ഗൂഗിള്‍ 33,737 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കുമെന്നതെന്നും കമ്പനി സ്വന്തമായി 5 ജി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും അംബാനി അറിയിച്ചു. 5 ജി പ്ലാറ്റ്‌ഫോം ഉടന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമെന്ന് അംബാനി പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43 ാമത് വാര്‍ഷിക യോഗത്തിലായിരുന്നു മുകേഷ് അംബാനിയുടെ വെളിപ്പെടുത്തല്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടമില്ല കമ്പനിയായയെന്നും മുകേഷ് അംബാനി പറഞ്ഞു.
ജിയോ ഇപ്പോള്‍ ഇന്ത്യയില്‍ തര്‍ക്കമില്ലാത്ത രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അംബാനി പറഞ്ഞു. ”ജിയോ
പൗരന്മാരുടെ ഡിജിറ്റല്‍ ലൈഫ്ലൈനായി മാറി,അടുത്തിടെ നടന്ന നിക്ഷേപങ്ങള്‍ക്ക് ശേഷം റിലയന്‍സ് ഗ്രൂപ്പ് സ്ഥാനം ശക്തിപ്പെടുത്തി. ഇത് ഇപ്പോള്‍ ഒരു സീറോ നെറ്റ്-ഡെബ്റ്റ് കമ്പനിയാണ്, കൂടാതെ വളരെ ശക്തമായ ബാലന്‍സ് ഷീറ്റുമുണ്ട്,” മുകേഷ് അംബാനി പറഞ്ഞു.
മൂന്നുമാസം കൊണ്ട് ജിയോയില്‍ 13 വിദേശ നിക്ഷേപകരാണ് പണം മുടക്കിയത്. ഇവരാകെ നിക്ഷേപിച്ചത്.1.18 ലക്ഷം കോടി രൂപയും.
ഫേസ്ബുക്ക്, സില്‍വല്‍ ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റീസ്, ജനറല്‍ അറ്റ്‌ലാന്റിക്, കെ.കെ.ആര്‍, മുബാദല, എ.ഡി.ഐ.എ, ടി.പി.ജി, എല്‍ കാറ്റര്‍ട്ടണ്‍, പി.ഐ.എഫ്, ഇന്റല്‍ ക്യാപിറ്റല്‍, കാല്‍കോം എന്നിവയാണ് നിക്ഷേപം നടത്തിയ കമ്പനികള്‍.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…