gnn24x7

ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍

0
399
gnn24x7

ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ വന്‍കിട നിക്ഷേപം നടത്തുന്നുണ്ടെന്ന വിവരം കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വെളിപ്പെടുത്തിയത്. 33,737 കോടിയുടെ നിക്ഷേപമാണ് ഗൂഗിള്‍ നടത്താന്‍ പോകുന്നതെന്നാണ് മുകേഷ് അംബാനി പറഞ്ഞിരിക്കുന്നത്.

7.7 ശതമാനം ഓഹരികള്‍ക്കായാണ് ഗൂഗിള്‍ 33,737 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കുമെന്നതെന്നും കമ്പനി സ്വന്തമായി 5 ജി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും അംബാനി അറിയിച്ചു. 5 ജി പ്ലാറ്റ്‌ഫോം ഉടന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമെന്ന് അംബാനി പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43 ാമത് വാര്‍ഷിക യോഗത്തിലായിരുന്നു മുകേഷ് അംബാനിയുടെ വെളിപ്പെടുത്തല്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടമില്ല കമ്പനിയായയെന്നും മുകേഷ് അംബാനി പറഞ്ഞു.

ജിയോ ഇപ്പോള്‍ ഇന്ത്യയില്‍ തര്‍ക്കമില്ലാത്ത രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അംബാനി പറഞ്ഞു. ”ജിയോ

പൗരന്മാരുടെ ഡിജിറ്റല്‍ ലൈഫ്ലൈനായി മാറി,അടുത്തിടെ നടന്ന നിക്ഷേപങ്ങള്‍ക്ക് ശേഷം റിലയന്‍സ് ഗ്രൂപ്പ് സ്ഥാനം ശക്തിപ്പെടുത്തി. ഇത് ഇപ്പോള്‍ ഒരു സീറോ നെറ്റ്-ഡെബ്റ്റ് കമ്പനിയാണ്, കൂടാതെ വളരെ ശക്തമായ ബാലന്‍സ് ഷീറ്റുമുണ്ട്,” മുകേഷ് അംബാനി പറഞ്ഞു.

മൂന്നുമാസം കൊണ്ട് ജിയോയില്‍ 13 വിദേശ നിക്ഷേപകരാണ് പണം മുടക്കിയത്. ഇവരാകെ നിക്ഷേപിച്ചത്.1.18 ലക്ഷം കോടി രൂപയും.

ഫേസ്ബുക്ക്, സില്‍വല്‍ ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റീസ്, ജനറല്‍ അറ്റ്‌ലാന്റിക്, കെ.കെ.ആര്‍, മുബാദല, എ.ഡി.ഐ.എ, ടി.പി.ജി, എല്‍ കാറ്റര്‍ട്ടണ്‍, പി.ഐ.എഫ്, ഇന്റല്‍ ക്യാപിറ്റല്‍, കാല്‍കോം എന്നിവയാണ് നിക്ഷേപം നടത്തിയ കമ്പനികള്‍.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here