ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ്് റിലയന്‍സ് അഭിമാന സ്ഥാനം നേടിയത്. സാംസംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ഇന്ത്യക്കാര്‍ക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന ‘വണ്‍ സ്റ്റോപ്പ് ഷോപ്പ്’ ആയി റിലയന്‍സിനെ ഉയര്‍ത്താനുള്ള ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ നടപടികളാണ് കമ്പനിയുടെ ഈ നേട്ടത്തിന് പിന്നിലെന്ന് ഫ്യൂച്ചര്‍ ബ്രാന്‍ഡ് അഭിപ്രായപ്പെട്ടു.ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ പട്ടികയിലേക്ക് ആദ്യമായാണ് റിലയന്‍സ് എത്തിയത്. ഇന്ത്യയിലെ ഏറ്റവും ലാഭമേറിയ കമ്പനി, നൂതനമായ സംരംഭങ്ങള്‍, വിശാലമായ ഉപഭോക്തൃ സേവനം എന്നിവയും റിലയന്‍സിന്റെ കരുത്താണെന്ന് ഫ്യൂച്ചര്‍ ബ്രാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ സൗദി ആരാംകോ ബ്രാന്‍ഡ് മുന്‍ഗണനാ പട്ടികയില്‍ 91-ാം സ്ഥാനത്താണ്. എന്‍വിഡിയ, മൗതായി, നൈക്കി, മൈക്രോസോഫ്റ്റ്, എ.എസ്.എം.എല്‍., പേപാല്‍, നെറ്റ്ഫ്‌ളിക്സ് എന്നിവയാണ് യഥാക്രമം നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.ഈ വര്‍ഷം 15 പുതിയ ബ്രാന്‍ഡുകളാണ് പട്ടികയിലെത്തിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ അതില്‍ ഏഴും ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടി. ഉപഭോക്തൃ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ഫ്യൂച്ചര്‍ ബ്രാന്‍ഡ് സൂചിക. മറ്റ് റാങ്കിംഗുകളില്‍ നിന്ന് വ്യത്യസ്തമായി, പ്രമുഖ കമ്പനികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പുരോഗതിയുടെ സാധ്യത എങ്ങനെയെന്നും വിലയിരുത്തുന്നു ഫ്യൂച്ചര്‍ ബ്രാന്‍ഡ്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…