ഗൂഗിളുമായി കൈകോര്‍ത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് നീങ്ങാൻ റിലയന്‍സ് പദ്ധതിയിടുന്നു. റിലയൻസിന്റെ ഈ നീക്കം ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
റിലയൻസിനൊപ്പം ഗൂഗിൾ കൂടി കൂടിയാൽ പിന്നെ പറയുകയും വേണ്ട. ഗൂഗിള്‍ ജിയോക്കൊപ്പം കൈകോര്‍ക്കുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിലെ ചൈനീസ് കമ്പനികളുടെ സ്വാധീനം നഷ്ടമാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഈ തീരുമാനം കഴിഞ്ഞ ആഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക യോഗത്തില്‍ വച്ചാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ചെറിയ വിലയ്ക്ക് ലഭിക്കുന്ന 4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഗൂഗിള്‍ ഒരു ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടർന്നാണ് ഇത്തരംഒരു നിഗമനത്തിൽ വിദഗ്ദ്ധർ എത്തിയിരിക്കുന്നത്.
ഇന്ന് രാജ്യത്തുള്ള പത്തിൽ എട്ട് സ്മാര്‍ട്ട്ഫോണുകളും ചൈനീസ് കമ്പനികളുടെതാണ്. ഷാവോമി, ബിബികെ ഇന്റസ്ട്രീസ്( ഓപ്പോ, റിയൽമി, വിവോ) എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ നല്ല സ്വാധീനമാണ് ഉള്ളത്. ഈ വിപണിയിലേക്ക് റിലയൻസ് വന്നാൽ ഈ കമ്പനികളുടെ സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…