ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും സ്വന്തമാക്കാന്‍ റിലയന്‍സ് നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ-കൊമേഴ്‌സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് മറ്റേതാനും നീക്കങ്ങള്‍ കൂടി മുകേഷ് അംബാനി ചെയര്‍മാനായുള്ള റിലയന്‍സ് നടത്തിവരുന്നതായി സൂചനയുണ്ട്.
അര്‍ബന്‍ ലാഡറുമായിയുള്ള ഇടപാട് 224 കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബന്‍ ലാഡറിനും മില്‍ക്ക് ബാസ്‌ക്കറ്റിനും പുറമേ ഇ-ഫാര്‍മസി സ്റ്റാര്‍ട്ടപ്പായ നെറ്റ്മെഡ്സ്, ഓണ്‍ലൈന്‍ അടിവസ്ത്ര വിതരണക്കാരായ സിവാമെ തുടങ്ങിയവയെയും ഏറ്റെടുക്കുന്നതിനായി റിലയന്‍സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെതുടര്‍ന്നാണ് റിലയന്‍സുമായുള്ള ഇടപാടിന് മില്‍ക്ക് ബാസ്‌കറ്റ് തയ്യാറായത്.പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍, ബേക്കറി, എഫ്എംസിജി എന്നിവ ഉള്‍പ്പടെ 9,000 ഉത്പന്നങ്ങളാണ് കമ്പനി വിതരണം ചെയ്യുന്നത്. ഗുഡ്ഗാവ്, നോയ്ഡ, ദ്വാരക, ഗാസിയാബാദ്, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലാണ് ബിഗ്ബാസ്‌കറ്റിന് സാന്നിധ്യമുള്ളത്. നിലവില്‍ കമ്പനി 1,30,000 കുടുംബങ്ങളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…