സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് പവന്റെ വില 160 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയായി വില.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഔണ്‍സിന് 1,818.53 ഡോളറായാണ് വര്‍ധിച്ചത്. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ 10 ഗ്രാമിന്റെ വില 49,085 രൂപ നിലവാരത്തിലുമെത്തി. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങള്‍ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ സാമ്പത്തിക പാക്കേജുകളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കാന്‍ പ്രധാന കാരണം.
ജൂലൈ ആറിന് 35,800 നിലവാരത്തിലേക്ക് പവന്റെ വില താഴ്ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കൂടുന്ന പ്രവണതയാണു വിപണിയില്‍ ദൃശ്യമായത്. ഇതോടെ ഈവര്‍ഷം പവന്റെ വിലയില്‍ 7,760 രൂപയാണ് കൂടിയത്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…