Business

ടെസ്‌ല കാറുകളുടെ വാർഷിക ഡെലിവറികൾ 2011ന് ശേഷം ആദ്യമായി കുറഞ്ഞു

ലോക കോടീശ്വരൻ ഇലോണ്‍ മസ്‌കിന് ചരിത്രത്തില്‍ ആദ്യമായി നഷ്‌ടം സംഭവിച്ച വര്‍ഷമാണ് 2024. മസ്‌കിന്‍റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ടെസ്‌ലയാണ് പോയവര്‍ഷം തിരിച്ചടി നേരിട്ടത്. മുൻനിര ഇ വി നിര്‍മാതാക്കളായ ടെസ്‌ലയുടെ ആഗോള തലത്തിലെ വില്‍പ്പന 2024ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.9 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ടെസ്‌ലയുടെ വില്‍പ്പന പിന്നിലാകുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. മന്ദഗതിയിലുള്ള തുടക്കമായിരുന്നെങ്കിലും ഇലക്ട്രോണിക് വാഹനങ്ങളുടെ ആഗോള വില്‍പ്പന നാലാം പാദത്തില്‍ 2.3 ശതമാനമായി ഉയര്‍ന്നിരുന്നു.

വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്താൻ മികച്ച ഓഫറുകളും കമ്പനി നല്‍കിയിരുന്നു. എന്നാല്‍, അവയ്‌ക്കൊന്നും ഉപയോക്താക്കളെ ആകര്‍ഷിക്കാനായില്ലെന്നതാണ് ശ്രദ്ധേയം. വര്‍ഷാന്ത്യം സീറോ ഫിനാന്‍സിങ്, സൗജന്യ ചാര്‍ജിങ് ഉള്‍പ്പടെ വിവിധ ഓഫറുകളായിരുന്നു ടെസ്‌ല പ്രഖ്യാപിച്ചിരുന്നത്. ഒക്‌ടോബര്‍-ഡിസംബര്‍ കാലയളവില്‍ ടെസ്‌ല 4,95,570 വാഹനങ്ങള്‍ ഡെലിവര്‍ ചെയ്‌തതായാണ് റിപ്പോര്‍ട്ട്. 2024 ആകെ 1.79 ദശലക്ഷം വാഹനങ്ങളും ടെസ്‌ല നിരത്തിലിറക്കി. 2023ല്‍ ഇത് 1.81 ദശലക്ഷമായിരുന്നു. യുഎസ് വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോക സമ്പന്നരുടെ പട്ടികയില്‍ ഓരോ ദിവസവും മുന്നേറ്റം തുടരുന്നതിനിടെയാണ് മസ്‌കിന് അപ്രതീക്ഷതമായ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. കണക്കുകള്‍ ഇനിയും പ്രതികൂലമായാല്‍ ടെസ്‌ല ഓഹരികളും നിറം മങ്ങുമെന്നാണ് വിലയിരുത്തല്‍. വരുന്ന വര്‍ഷങ്ങളില്‍ വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവ് കൈവരിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. എന്നാല്‍, ഇതിന് നേര്‍ വിപരീതമാണ് നിലവിലെ കണക്കുകള്‍. യുഎസിന് പുറമെ ചൈന, യൂറോപ്പ് വിപണിയിലും മത്സരം വര്‍ധിക്കുന്നതും കമ്പനിക്ക് വെല്ലുവിളിയാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

110 കടന്ന് യൂറോ

യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…

56 mins ago

കേരളത്തിൻ്റെ കടം താങ്ങാവുന്ന പരിധിയിയിൽ; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…

5 hours ago

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

18 hours ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

20 hours ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

20 hours ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

20 hours ago