തിരുവനന്തപുരം: ബ്രിട്ടണില്‍ വ്യാപകമായ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു. കോഴിക്കോടും, ആലപ്പുഴയിലും ഉള്ള ഒരേ കുടുംബത്തിലെ രണ്ട് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാളും, കോട്ടയത്ത് ഒരാള്‍ക്കുമാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്. ഇത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു.
ഇവരുടെ ശ്രവങ്ങള്‍ പൂണയിലെ വൈറോളജി ഇന്‍സ്റ്റീറ്റിയൂട്ടിലാണ് പരിശോധിച്ചത്. പരിശോധാന ഫലത്തില്‍ ബ്രിട്ടണില്‍ കണ്ടെത്തിയ അതേ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ തന്നെയാണ് ഇവരില്‍ സ്ഥിരീകരിക്കപ്പെട്ടത്. വൈറസ് സ്ഥിരീകരിക്കപ്പെട്ടവര്‍ ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണെന്നും അവരുമായി സമ്പര്‍ക്കമുള്ളവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. ഈ കാലയളവില്‍ വരുന്ന എല്ലാ മറ്റു വിദേശ യാത്രക്കാരെയും ഇതുപോലെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
പുതിയ ജനികത വ്യതിയാനം സംഭിവിച്ച വൈറസിന്റെ പ്രത്യേക എന്താണെന്നു വച്ചാല്‍ അത് രോഗിയുടെ ശരീരത്തില്‍ തന്നെ ശക്തമായി പെരുകുമെന്നും ആയതിനാല്‍ ആദ്യമുള്ള കോവിഡിനേക്കാള്‍ പത്തുമടങ്ങ് വ്യാപന ശക്തി ഉണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. വിദേശയാത്ര കഴിഞ്ഞ് എത്തിയവര്‍ കൃത്യമായി വിവരങ്ങള്‍ ആരോഗ്യ വിഭാഗത്തിനെ അറിയിക്കണമെന്നും സ്വയമേധയാ ടെസ്റ്റുകള്‍ക്ക് തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പുതിയ വൈറസിനെക്കുറിച്ച് മറ്റു ഭീകരതയൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ പഴയ കോവിഡിനേക്കാള്‍ വേഗതയില്‍ പകരുന്നുവെന്നു മാത്രമാണ് ഇതിന്റെ ഇപ്പോള്‍ കണ്ടെത്തിയ പ്രത്യേകത. മറ്റു അപകടാവസ്ഥകളെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും വരാത്തതിനാല്‍ കൂടുതല്‍ ആശങ്കപ്പെടണ്ട എന്നും എന്നാല്‍ അതീവ്ര ജാഗത്ര വേണമെന്നുമെന്നാണ് മന്ത്രി പ്രസ്താവിച്ചത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…